Saturday
20 December 2025
18.8 C
Kerala
HomeKeralaഹർത്താൽ അക്രമം: സംസ്ഥാനത്ത് 157 കേസ്; 170 അറസ്റ്റ്; 368 പേർ കരുതൽ തടങ്കലിൽ

ഹർത്താൽ അക്രമം: സംസ്ഥാനത്ത് 157 കേസ്; 170 അറസ്റ്റ്; 368 പേർ കരുതൽ തടങ്കലിൽ

ഹർത്താൽ ദിനത്തിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്ന് 157 കേസുകൾ രജിസ്റ്റർ ചെയ്തുവെന്ന് കേരള പോലീസ്. വിവിധ അക്രമങ്ങളിൽ പ്രതികളായി 170 പേർ അറസ്റ്റിലായി. 368 പേരെ കരുതൽ തടങ്കലിലാക്കി. കണ്ണൂരിലണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. 28 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തത്. ഏറ്റവും കൂടുതൽ അറസ്റ്റ് കോട്ടയം ജില്ലയിലാണ്. 87 പേരെയാണ് ഇവിടെ അറസ്റ്റ് ചെയ്തത്.

(ജില്ല, രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതൽ തടങ്കൽ എന്നിവ ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 12, 11, 3
തിരുവനന്തപുരം റൂറൽ – 10, 2, 15
കൊല്ലം സിറ്റി – 9, 0, 6
കൊല്ലം റൂറൽ – 10, 8, 2
പത്തനംതിട്ട – 11, 2, 3
ആലപ്പുഴ – 4, 0, 9
കോട്ടയം – 11, 87, 8
ഇടുക്കി – 3, 0, 3
എറണാകുളം സിറ്റി – 6, 4, 16
എറണാകുളം റൂറൽ – 10, 3, 3
തൃശൂർ സിറ്റി – 6, 0, 2
തൃശൂർ റൂറൽ – 2, 0, 5
പാലക്കാട് – 2, 0, 34
മലപ്പുറം – 9, 19, 118
കോഴിക്കോട് സിറ്റി – 7, 0, 20
കോഴിക്കോട് റൂറൽ – 5, 4, 23
വയനാട് – 4, 22, 19
കണ്ണൂർ സിറ്റി – 28, 1, 49
കണ്ണൂർ റൂറൽ – 2, 1, 2
കാസർഗോഡ് – 6, 6, 28

RELATED ARTICLES

Most Popular

Recent Comments