അനിവാദമില്ലാതെ ഫോട്ടോ ഉപയോഗിച്ചു; കോൺഗ്രസ് പോസ്റ്ററുകൾക്കെതിരെ ആരോപണവുമായി നടൻ അഖിൽ അയ്യർ

0
15

കർണ്ണാടക കോൺഗ്രസിന്റെ പേ സിഎം പോസ്റ്ററുകൾക്കായി തന്റെ ഫോട്ടോ ഉപയോഗിച്ചതിനെതിരെ ബംഗളൂരു നടൻ അഖിൽ അയ്യർ രംഗത്ത്. തന്റെ സമ്മതമില്ലാതെയാണ് ഫോട്ടോ ഉപയോഗിച്ചിരിക്കുന്നതെന്ന് നടൻ വ്യക്താക്കി. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ചിത്രമുള്ള പേസിഎം പോസ്റ്ററുകൾ ബെംഗളൂരുവിലുടനീളം പതിച്ചിട്ടുണ്ട്. ഈ പോസ്റ്ററിൽ തന്റെ ചിത്രം ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് താരം എത്തിയിരിക്കുന്നത്.

നിലവിലെ ബിജെപി ഭരണത്തിന് കീഴിൽ 40 ശതമാനം കമ്മീഷൻ നിരക്ക് എങ്ങനെയാണ് മാനദണ്ഡമായി മാറിയതെന്ന് എടുത്തുകാണിക്കുന്നതിനാണ് ‘40% സർക്കാർ’ പോസ്റ്ററുകൾ. ഇത്തരത്തിലുള്ള ഒരു പോസ്റ്ററിൽ അഖിൽ അയ്യറുടെ ചിത്രം ഉപയോഗിച്ചു. ‘40% സർക്കാരിന്റെ ആഹ്ലാദപ്രകടനം 54,000 യുവാക്കളുടെ കരിയർ കവർന്നെടുത്തു” തുടങ്ങിയ വാചകങ്ങൾ പോസ്റ്ററിലുണ്ട്.

നടൻ അഖിൽ അയ്യർ തന്റെ ചിത്രം ”നിയമവിരുദ്ധമായി” ഉപയോഗിക്കുന്നുവെന്ന് പറഞ്ഞു. ട്വിറ്ററിലൂടെയാണ് താരം കോൺഗ്രസിനെതിരെ എത്തിയിരിക്കുന്നത്. ‘എന്റെ മുഖം നിയമവിരുദ്ധമായും എന്റെ സമ്മതമില്ലാതെയും പേ സി എം എന്ന കോൺഗ്രസിന്റെ പ്രചാരണത്തിനായി എടുത്തിരിക്കുന്നത്. എന്റെ ചിത്രം കണ്ട് ഞാൻ ഞെട്ടിപ്പോയി. ഇതിനെതിരെ ഞാൻ നിയമനടപടി സ്വീകരിക്കും.”അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും സിദ്ധരാമയ്യയെയും അദ്ദേഹം പോസ്റ്റിൽ ടാഗ് ചെയ്യുകയും വിഷയം പരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മുഖചിത്രവും ക്യുആർ കോഡുമുള്ള ”പേ സിഎം” എന്ന പോസ്റ്ററുകളിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. ക്യുആർ കോഡ് സകാൻ ചെയ്താൽ, സർക്കാർ അഴിമതിക്കെതിരെ പരാതി നൽകുന്നതിനായി കോൺഗ്രസ് ആരംഭിച്ച ’40 ശതമാനം സർക്കാർ’ എന്ന വെബ്സൈറ്റിലേക്കാണ് പോകുന്നത്.