‘നിയമസഭയില്‍ നിന്ന് ലഭിക്കേണ്ട ഉത്തരങ്ങള്‍ ലഭിക്കുന്നില്ല’ യുപി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

0
97

ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. നിയമസഭ സമ്മേളനത്തില്‍ നിന്ന് ഇറങ്ങി പോയ പാര്‍ട്ടി അധ്യക്ഷനും പ്രവര്‍ത്തകരും പുറത്ത് മാര്‍ച്ച് നടത്തി. സ്ത്രീസുരക്ഷ, വിലക്കയറ്റം, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചുളള ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി ലഭിച്ചില്ലെന്നും അതിനാലാണ് റാലി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘നിയമസഭയില്‍ നിന്ന് ലഭിക്കേണ്ട ഉത്തരങ്ങള്‍ ലഭിക്കുന്നില്ല. പണപ്പെരുപ്പം, തൊഴിലില്ലായ്മ, തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ട് എന്ത് ചെയ്തുവെന്നും വ്യക്തമാക്കുന്നില്ലെന്നും അദ്ദേഹം ഇന്ത്യടുഡേയോട് പറഞ്ഞു. ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കുമെന്ന് അവകാശപ്പെട്ട സര്‍ക്കാരിന് എന്താണ് സംഭവിച്ചതെന്നും അദ്ദേഹം ചോദിക്കുന്നു.

മണ്‍സൂണ്‍ സമ്മേളനത്തിന് ദിവസങ്ങള്‍ക്ക് മുമ്പ്, തൊഴിലില്ലായ്മ, വിലക്കയറ്റം, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, ക്രമസമാധാന നില എന്നിവ ഉന്നയിച്ച് അഖിലേഷ് യാദവ് ഒരു മാര്‍ച്ച് നയിച്ചിരുന്നു. പ്രതിഷേധത്തിനിടെ, പാര്‍ട്ടി എംഎല്‍എമാര്‍ക്കും എംഎല്‍സിമാര്‍ക്കുമൊപ്പമിരിക്കുകയും മണ്‍സൂണ്‍ സമ്മേളനം തെരുവില്‍ നിന്ന് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.