അടൂരിൽ എസ്എൻഡിപി ശാഖയോഗം പ്രസിഡന്റിനെ വീട്ടിൽ കയറി വെട്ടിപരിക്കേൽപ്പിച്ചു

0
119

അടൂരിൽ എസ്എൻഡിപി ശാഖയോഗം പ്രസിഡന്റിനെ വീട്ടിൽ കയറി വെട്ടിപരിക്കേൽപ്പിച്ചു. പെരിങ്ങനാട് 2006 ആം നന്പർ ശാഖയോഗം പ്രസിഡന്റ് രാധാകൃഷ്ണനാണ് പരിക്കേറ്റേത്.

തൊട്ടടുത്തുള്ള വിട്ടിലെ ബൈക്കും കത്തിച്ച നിലയിലാണ്. ആക്രമണത്തിൽ പരിക്കേറ്റ രാധാകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തോടുള്ള വ്യക്തി വൈരാഗ്യമനാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം.

കഴിഞ്ഞ ദിവസം എസ്എൻഡിപിയുടെ ഗുരുമന്ദിരത്തിൽ മോക്ഷണ ശ്രമം നടത്തിയ ആളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.