Wednesday
31 December 2025
21.8 C
Kerala
HomeIndiaതുടർച്ചയായ രണ്ടാം ദിവസവും ഡൽഹിയിൽ കനത്ത മഴ

തുടർച്ചയായ രണ്ടാം ദിവസവും ഡൽഹിയിൽ കനത്ത മഴ

തുടർച്ചയായ രണ്ടാം ദിവസവും ഡൽഹിയിൽ കനത്ത മഴ. ഡൽഹിലുടനീളം വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതകുരുക്ക് രൂക്ഷമായി.തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങിയതാണ് മേഖലയിൽ കനത്ത മഴയ്ക്ക് കാരണമായത്.

കനത്ത മഴയിൽ ഉത്തരാഖണ്ഡിലെ പലയിടത്തും മണ്ണിടിച്ചിലിന് കാരണമായി, നിരവധി ഹൈവേ റോഡുകളിലെ ഗതാഗതം തടസ്സപ്പെട്ടു. യുപിയിൽ മഴയക്കെടുതിയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ 10 പേർ മരിച്ചു.

കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഡൽഹിയിൽ ‘യെല്ലോ അലർട്ട്’ പുറപ്പെടുവിച്ചു, മഴയെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഗുരുഗ്രാം നഗരത്തിന്റെ ചില ഭാഗങ്ങളിലും വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തു.അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം വീട്ടിൽ നിന്ന് പുറത്തിറങ്ങാവുയെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. കനത്തമഴയിൽ പല പട്ടണങ്ങളിലും വൈദ്യുതിയും ജലവിതരണവും തടസ്സപ്പെട്ടു.

RELATED ARTICLES

Most Popular

Recent Comments