Sunday
11 January 2026
24.8 C
Kerala
HomeWorldലോകത്തെ രണ്ടാമത്തെ സാമ്ബത്തിക ശക്തിയായ ചൈനയുടെ സമ്ബദ്‌വ്യവസ്ഥ ഏറ്റവും വലിയ തകർച്ചയിലേക്കെന്ന് സർവ്വേ

ലോകത്തെ രണ്ടാമത്തെ സാമ്ബത്തിക ശക്തിയായ ചൈനയുടെ സമ്ബദ്‌വ്യവസ്ഥ ഏറ്റവും വലിയ തകർച്ചയിലേക്കെന്ന് സർവ്വേ

ലോകത്തെ രണ്ടാമത്തെ സാമ്ബത്തിക ശക്തിയായ ചൈനയുടെ സമ്ബദ്‌വ്യവസ്ഥ ഏറ്റവും വലിയ തകർച്ചയിലേക്കെന്ന് സർവ്വേ. ഓക്സ്ഫോർഡ് ഇക്കണോമിക്സിന്റെ സർവ്വേയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇക്കൊല്ലം തങ്ങളുടെ പ്രതീക്ഷിത വരുമാനത്തിൽ 60 ശതമാനത്തോളം കുറവ് വരുമെന്നാണ് ചൈനയിലെ യൂറോപ്യൻ വ്യവസായ സ്ഥാപനങ്ങളുടെ കണക്കുകൂട്ടൽ

കൊറോണ വ്യാപനം, യുക്രെയ്‌നും റഷ്യയും തമ്മിലുള്ള യുദ്ധം, അമേരിക്ക ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളുമായുള്ള വ്യാപാര തർക്കങ്ങൾ എന്നിവ ചൈനയുടെ സാമ്ബത്തിക വളർച്ചയെ കാര്യമായി ബാധിച്ചതായി ഫിനാൻഷ്യൽ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ചൈനയുടെ മൊത്ത ആഭ്യന്തര ഉൽപാദന വളർച്ച ഈ ദശാബ്ദത്തിൽ 4.5 ശതമാനത്തിൽ ഒതുങ്ങുമെന്നാണ് ഓക്‌സ്‌ഫോർഡ് ഇക്കണോമിക്‌സിന്റെ മറ്റൊരു സർവ്വെയിൽ വ്യക്തമാകുന്നത്.

ചൈനയിൽ കൊറോണ പടർന്നു പിടിച്ചതിനെ തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്ബദ്‌വ്യവസ്ഥയെ ബാധിക്കുകയും അവരുടെ ആഗോള വിതരണ ശൃംഖലയെ ബാധിക്കുകയും ചെയ്തു. ദക്ഷിണ കൊറിയയിലെയും തായ്‌വാനിലെയും സാഹചര്യങ്ങൾ പരിഗണിക്കുമ്ബോൾ മറ്റ് ഏഷ്യൻ രാജ്യങ്ങളെക്കാൾ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ചൈനയിൽ കൂടുതൽ സമയമെടുക്കുന്നുണ്ട്. ഇതും സാമ്ബത്തിക രംഗത്തെ മാന്ദ്യത്തെയാണ് സൂചിപ്പിക്കുന്നത്. ചൈനയുടെ സാമ്ബത്തിക കേന്ദ്രങ്ങളിൽ രണ്ട് മാസം ഏർപ്പെടുത്തിയ ലോക്ഡൗൺ ഏപ്രിൽ ജൂൺ പാദത്തിൽ രാജ്യത്തിന്റെ സാമ്ബത്തിക വളർച്ചയെ പിന്നോട്ട് അടിച്ചിരുന്നു. വർഷത്തിന്റെ രണ്ടാം പകുതിയിൽ തിരിച്ചുവരവ് പ്രവചിക്കുന്നുണ്ടെങ്കിലും 2022 ലെ പ്രഖ്യാപിത ലക്ഷ്യമായ 5.5 ശതമാനത്തിലെത്താൻ കഴിയില്ലെന്ന് സാമ്ബത്തിക നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.

അമേരിക്കയുമായുള്ള വ്യാപാര ബന്ധത്തിലെ അകൽച്ച കാരണം 2030-40 കാലയളവിൽ വാർഷിക വളർച്ച ശരാശരി 3 ശതമാനമായി കുറയാൻ സാധ്യത ഉണ്ടെന്ന് സർവ്വേ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ഉൽപ്പാദന ക്ഷമത മന്ദഗതിയിലാണെങ്കിലും താൽക്കാലികമായി പിടിച്ചു നില്ക്കാൻ മാത്രമേ ഇതിലൂടെ സാധിക്കു. ചൈനയുടെ സമ്ബദ് വ്യവസ്ഥ വീണ്ടെടുക്കാൻ ഭരണകൂടം കാര്യമായി ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ലെന്നതാണ് വാസ്തവം

റിയൽ എസ്റ്റേറ്റ് രംഗത്തെ മാന്ദ്യവും ചൈനയ്‌ക്ക് വലിയ തിരിച്ചടിയാണ് നൽകിയത്. രാജ്യത്തിന്റെ സാമ്ബത്തിക രംഗത്തെ സാഹചര്യം മനസ്സിലാക്കിയ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് സാമ്ബത്തിക വളർച്ച സാമൂഹികവും രാഷ്‌ട്രീയവുമായ ഘടകങ്ങളേക്കാൾ മുന്നിലല്ലെന്ന് അഭിപ്രായപ്പെട്ടു. ചൈനീസ് ഉൽപ്പാദനക്ഷമതയുടെ വളർച്ച മന്ദഗതിയിലാണെങ്കിലും മറ്റ് മേഖലകളിലുള്ള സാമ്ബത്തിക ഇടപാടുകൾ കാരണം സമ്ബദ്‌വ്യവസ്ഥ മെച്ചപ്പെടുത്താൻ സാധിച്ചേക്കുമെന്നാണ് പ്രതീക്ഷ.

രാജ്യത്ത് ഉൽപ്പാദന ക്ഷമത മെച്ചപ്പെടുത്തിയാൽ മാത്രമേ നിലനിൽപ്പുണ്ടാവു.
സാമ്ബത്തികമായി ഏറെ ബുദ്ധിമുട്ട് നിറഞ്ഞ സാഹചര്യത്തിലേക്കാണ് ചൈന എത്തിയിരിക്കുന്നതെന്നും പഴയ അവസ്ഥയിലേക്കാകാൻ ഒറ്റകെട്ടായി മുന്നോട്ട് പോകണമെന്ന് ചൈനീസ് പ്രധാനമന്ത്രി ലീ കെകിയാങ് പ്രധാനപ്പെട്ട നഗരങ്ങളിലെ നേതാക്കളോട് അഭ്യർത്ഥിച്ചു.

RELATED ARTICLES

Most Popular

Recent Comments