യുഎപിഎ കേസിൽ ജാമ്യം ലഭിച്ചെങ്കിലും സിദ്ദിഖ് കാപ്പന് ജയിലിൽ നിന്ന് പുറത്തിറാങ്ങാൻ സാധിക്കില്ല

0
107

യുഎപിഎ കേസിൽ ജാമ്യം ലഭിച്ചെങ്കിലും സിദ്ദിഖ് കാപ്പന് ജയിലിൽ നിന്ന് പുറത്തിറാങ്ങാൻ സാധിക്കില്ല. ജാമ്യവ്യവസ്ഥകൾ പാലിക്കാൻ വ്യക്തികളെ ലഭിക്കാത്തതാണ് ഇതിന് കാരണം. ജാമ്യവ്യവസ്ഥ പ്രകാരം കാപ്പന് പുറത്തിറങ്ങണമെങ്കിൽ യു.പിക്കാരായ രണ്ട് പേരുടെ ആൾജാമ്യം ആവശ്യമുണ്ട്. എന്നാൽ, ഒരു യുപിക്കാരനും കാപ്പന് ജാമ്യം നിൽക്കാൻ തയാറായിട്ടില്ല. ഒരു ലക്ഷം രൂപയുടെ രണ്ട് ആൾജാമ്യത്തിലാണ് സുപ്രീംകോടതി കാപ്പന് ജാമ്യം അനുവദിച്ചത്.

തുടർന്ന് സെപ്തംബർ 12ന് കാപ്പനെ ലഖ്‌നോവിലെ വിചാരണകോടതിയിൽ ഹാജരാക്കുകയും അഡീഷണൽ ജഡ്ജ് അനുരുദ്ധ് മിശ്രയാണ് കാപ്പന്റെ ജാമ്യവ്യവസ്ഥകൾ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ, നിരവധി തവണ തിരഞ്ഞിട്ടും കാപ്പന് ജാമ്യം നിൽക്കാൻ ഒരു യുപിക്കാരനും തയാറായില്ലെന്ന് അഭിഭാഷകൻ മുഹമ്മദ് ദാനിഷ് പറഞ്ഞു. തുടർന്ന് കഴിഞ്ഞ ദിവസം സെഷൻസ് കോടതി കേസ് പരിഗണിക്കുമ്ബോൾ കാപ്പന്റെ സഹോദരനും ഭാര്യയും ജാമ്യക്കാരായി മതിയോയെന്ന് കോടതിയോട് ചോദിച്ചുവെങ്കിലും തള്ളുകയായിരുന്നു.

നാളെ കാപ്പനെതിരെയുള്ള ഇഡി കേസ് ലഖ്‌നൗ കോടതി പരിഗണിക്കും. കാപ്പന്റെ അക്കൗണ്ടിലേക്ക് പണം വന്നത് ചൂണ്ടിക്കാട്ടി ഇഡി രജിസ്റ്റർ ചെയ്ത ഒരു കേസാണിത്. ഈ കേസിൽ ജാമ്യം ലഭിച്ചെങ്കിൽ മാത്രമേ സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാൻ സാധിക്കൂ. അതേസമയം കാപ്പൻ ഹത്രാസിലേക്ക് പോയ വാഹനത്തിന്റെ െ്രെഡവർക്കെതിരായ ഇഡി കേസ് പരിഗണിക്കുന്നത് ഈ മാസം ഇരുപത്തിയഞ്ചിലേക്ക് മാറ്റി.

കർശ്ശന ഉപാധികളോടെയാണ് സുപ്രീംകോടതി സിദ്ദിഖ് കാപ്പന് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. അടുത്ത ആറാഴ്ച ദൽഹിയിൽ തങ്ങണം. കേരളത്തിലേക്കെത്തിയാൽ ലോക്കൽ പോലീസിൽ റിപ്പോർട്ട് ചെയ്യണം എന്ന് തുടങ്ങിയ ഉപാധികൾ മുന്നോട്ടുവെച്ചാണ് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് ജാമ്യം നൽകിയത്.

2020 ഒക്ടോബർ അഞ്ചിന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം ഹത്രാസിലേക്ക് പോകും വഴിയാണ് സിദ്ദിഖ് കാപ്പൻ യുപി പോലീസിന്റെ പിടിയിലായത്. തുടർന്ന് യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തുകയും കാപ്പൻ 22 മാസമായി ജയിലിലാണ്. മഥുര കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യത്തിനായി അപേക്ഷ നൽകിയെങ്കിലും ഇരുകോടതികളും അത് തള്ളി. ഇതോടെ കാപ്പന്റെ ബന്ധുക്കൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.