ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചുരുന്നു. അതെ തുടർന്ന് മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെയുള്ള താരങ്ങൾക്ക് അവസരം നൽകിട്ടില്ലയെന്നാരോപിച്ചുകൊണ്ട് ഇന്ത്യൻ ടീം സെലക്ഷൻ കമ്മിറ്റിക്കെതിരെ വിമർശനം നിരവധിയാണ് ഉയർന്നിരിക്കുന്നത്.
മികച്ച പ്രകടനം നടത്തിയ സഞ്ജു സാംസൺ ഉൾപ്പെടെയുള്ള താരങ്ങൾക്ക് പരിഗണന നൽകാതെയുള്ള ടീ സെലക്ഷനെതിരെയാണ് പലരുടെയും വിമർശനം. കൂടാതെ മുഹമ്മദ് ഷാമിയെ പോലയുള്ള പരിചയ സമ്പന്നരായ താരങ്ങളെ സ്റ്റാൻഡ്ബൈ പട്ടികയിൽ മാത്രം ഉൾപ്പെടുത്തിയതിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്.
ഏഷ്യ കപ്പിന് പോയെ ഇന്ത്യൻ ടീമിലെ 85 ശതമാനം പേരെയും നിലനിർത്തിയാണ് സെലക്ടർമാർ ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതാണ് പലരെയും വിമർശനം ഉന്നയിക്കുന്നതിലേക്ക് നയിച്ചത്. അതോടൊപ്പം ഐപിഎൽ ടീമുകളിൽ താരങ്ങൾ ഇന്ത്യൻ ടീമിലേക്കെത്തിയ കണക്കും ഇപ്പോൾ ചർച്ചയാകുകയാണ്. കൂടതൽ മുംബൈ ഇന്ത്യൻസ് താരങ്ങൾ ഇന്ത്യൻ ടീമിൽ ഇടം ലഭിക്കുന്നതാണ് മറ്റ് വിമർശനങ്ങൾക്ക് വഴി വക്കുന്നത്.