Tuesday
23 December 2025
20.7 C
Kerala
HomeEntertainmentബോയിക്കോട്ട് ക്യാംപെയിനെ തകർത്തെറിഞ്ഞ് ‘ബ്രഹ്മാസ്ത്ര'

ബോയിക്കോട്ട് ക്യാംപെയിനെ തകർത്തെറിഞ്ഞ് ‘ബ്രഹ്മാസ്ത്ര’

ബോയിക്കോട്ട് ക്യാംപെയിനെ തകർത്തെറിഞ്ഞ് ‘ബ്രഹ്മാസ്ത്ര’. ഈ സിനിമയിലെ നായകൻ കൂടിയായ രൺബീർ കപൂറിന്റെ ഇഷ്ട ഭക്ഷണം ബീഫാണ് എന്ന് ചൂണ്ടിക്കാട്ടിയാണ്, ഒരു വിഭാഗം സോഷ്യൽ മീഡിയകളിലൂടെ ബോയിക്കോട്ട് ക്യാംപെയിൻ ആരംഭിച്ചിരുന്നത്.

ഇതാണ് സിനിമ റിലീസ് ആയതോടെ തകർന്ന് തരിപ്പണമായിരിക്കുന്നത്. റിലീസിന് മുൻപ് തന്നെ, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഏകദേശം മുഴുവൻ ഷോകൾക്കും അഡ്വാൻസ് ബുക്കിങ്ങിനു തന്നെ വൻ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. സമീപകാലത്ത് റിലീസ് ചെയ്ത ബോളിവുഡ് സിനിമകളിൽ ഏറ്റവും ഉയർന്ന അഡ്വാൻസ് ബുക്കിങ്ങാണ് ബ്ര​ഹ്മാസ്ത്രക്ക് ലഭിച്ചിരുന്നത്. വലിയ മൾട്ടിപ്ലക്‌സുകളിലും 3ഡി സ്‌ക്രീനിലും ‘ബ്രഹ്മാസ്ത്ര’യുടെ അഡ്വാൻസ് ബുക്കിംഗ് അതിവേഗം നിറഞ്ഞിരുന്നു. ജയ്പൂർ, ഇൻഡോർ, പട്‌ന സർക്യൂട്ടുകളിൽ വൻതോതിലുള്ള അഡ്വാൻസ് ബുക്കിങ്ങാണ് നടന്നത്. മഹാരാഷ്ട്ര, ഡൽഹി, യു.പി, ഗുജറാത്ത്, ആന്ധ്ര, ഹിമാചൽ പ്രദേശ്, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ തുടങ്ങി കേരളത്തിലെ നഗരങ്ങളിൽ വരെ സമാന അവസ്ഥയാണ് ഉണ്ടായത്.

രാജ്യത്തിന് പുറത്തും വലിയ അഭിപ്രായം നേടിയാണ് ബ്രഹ്മാസ്ത്ര മുന്നോട്ട് കുതിച്ചിരിക്കുന്നത്. സിനിമ ബഹിഷ്ക്കരിക്കണമെന്ന് ആഹ്വാനം ചെയ്തവർക്കുള്ള മാസ് തിരിച്ചടിയായാണ് ഈ പ്രതികരണത്തെ സിനിമാ ലോകവും വിലയിരുത്തുന്നത്.

രൺബീറിന്റെ പഴയ അഭിമുഖത്തിൽ ‘റെഡ് മീറ്റ് ഭക്ഷണങ്ങൾ വളരെ ഇഷ്ടമാണെന്നും ബീഫിന്റെ ആരാധകനാണെ’ന്നും താരം പറയുന്നുണ്ട്. ഈ വീഡിയോ പങ്കുവെച്ചുകൊണ്ടാണ്, ട്വിറ്ററിൽ ചിത്രം ബഹിഷ്‌കരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്യാംപെയിൻ നടക്കുന്നത്. 11 വർഷങ്ങൾക്ക് മുമ്ബ് റോക്ക്‌സ്റ്റാർ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലായിരുന്നു രൺബീർ ബീഫ് തന്റെ ഇഷ്ട ഭക്ഷണമാണെന്ന് പറഞ്ഞിരുന്നത്. ബ്രഹ്മാസ്ത്രയിൽ ‘ശിവ’ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് രൺബീർ അവതരിപ്പിക്കുന്നത്.

അയൻ മുഖർജി സംവിധാനം ചെയ്ത ചിത്രത്തിൽ രൺബീർ കപൂറിന്റെ നായിക ആയി എത്തുന്നത് അദ്ദേഹത്തിന്റെ ഭാര്യ ആലിയ ഭട്ട് ആണ്. തുടരെ ഉള്ള പരാജയങ്ങളിൽ നിന്നും ബോളിവുഡിനെ കൈപിടച്ചുയർത്താൻ ‘ബ്രഹ്മാസ്ത്ര’യ്ക്ക് സാധിക്കുമെന്ന കണക്ക് കൂട്ടലിൽ തന്നെയാണ്. വിപുലമായ റിലീസിങ്ങും പ്ലാൻ ചെയ്തിരുന്നത്.
ചിത്രം കണ്ടിറങ്ങിയവരുടെ ആദ്യ പ്രതികരണങ്ങൾ, ബോളിവുഡിനെ സംബന്ധിച്ച്‌ വലിയ ആത്മവിശ്വാസം നൽകുന്നതാണ്.

സിനിമയിലെ മിതമായ ആദ്യ പകുതിയും, തുടർന്ന് മാന്യമായ രണ്ടാം പകുതിയും… എന്ന ആശയം കൗതുകമുണർത്തുന്നതാണ്, അഭിനേതാക്കളെല്ലാം മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു. മനോഹരമായ വിഎഫ്‌എക്സ് വിസ്മയം കൊള്ളിക്കുന്നതാണ്. ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന ദൃശ്യാവിഷ്ക്കാരമാണ് ബ്രഹ്മാസ്ത്ര. ആലിയയുടെയും രൺബീറിന്റെയും കെമിസ്ട്രിയും മികച്ചതായിരുന്നു, തുടക്കം മുതൽ അവസാനം വരെ ഒരു വിഷ്വൽ ക്ലാസ്സിക് ആണ് ബ്രഹ്മാസ്ത്ര, അമിതാഭ് ബച്ചൻ തന്റെ റോൾ ​ഗംഭീരമാക്കിയിട്ടുണ്ട്. പ്രേക്ഷകരെ സംബന്ധിച്ച്‌ ഒരു ഫാന്റസി മിത്തോളജി ലോകത്തേക്കുള്ള ഒരു ജീവിതയാത്രയായിരിക്കും ചിത്രമെന്നാണ് റിപ്പോർട്ടുകൾ. ഓപ്പണിംഗ് സീനുകളും ക്യാരക്ടർ ആമുഖങ്ങളും ക്ലൈമാക്സും വേറെ ലെവലാണ് എന്നും നിസംശയം പറയാം. ഈ ചിത്രം പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്ന കാര്യത്തിൽ സിനിമ കണ്ടിറങ്ങിയ നല്ലൊരു വിഭാഗത്തിനും സംശയം ഇല്ല.

410 കോടിയാണ് ‘ബ്രഹ്മാസ്ത്ര’യുടെ നിർമ്മാണ ചെലവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പബ്ലിസിറ്റിയും പ്രിൻഡിങ്ങും ഒഴികെയുള്ള തുകയാണിത്. റിപ്പോർട്ടുകൾ അനുസരിച്ച്‌ ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രമാണിത്. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ്, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, നമിത് മൽഹോത്ര എന്നിവർ ചേർന്നാണ് അയാൻ മുഖർജിയുടെ ഡ്രീം പ്രൊജക്റ്റായ ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് മൂന്നുഭാഗങ്ങൾ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ഒരുക്കിയിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments