കേരളത്തിന്റെ ജനകീയ ടൂറിസം നയത്തിന് ദേശീയതലത്തിൽ അംഗീകാരം. ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങൾക്ക് കേരളത്തിന് 4 ഗോൾഡ് അവാർഡുകൾ ലഭിച്ചതായി സംസ്ഥാന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.
വേൾഡ് ട്രാവൽ മാർക്കറ്റും മദ്ധ്യ പ്രദേശ് സർക്കാരും ഐസിആർടി ഇന്റർനാഷണലും ചേർന്ന് നടത്തിയ ഐസിആർടി ഇന്ത്യൻ സബ് കോണ്ടിനന്റ് അവാർഡ് 2022 ൽ ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങൾക്ക് കേരളം 4 ഗോൾഡ് അവാർഡുകൾ നേടി.
റെഡ്യൂസിങ്ങ് പ്ലാസ്റ്റിക് വെയ്സ്റ്റ്, കൺസേർ വിങ്ങ് വാട്ടർ (വാട്ടർ സ്ട്രീറ്റ് പ്രോജക്ട്) ഇൻക്രീസിങ്ങ് ഡൈവേർസിറ്റി ഇൻ ടൂറിസം, ഡെസ്റ്റിനേഷൻ ബിൽഡിങ് ബാക്ക് ബെറ്റർ പോസ്റ്റ് കോവിഡ് എന്നീ നാല് കാറ്റഗറികളിലാണ് കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങൾ ഗോൾഡ് അവാർഡിന് അർഹമായതെന്നും മന്ത്രി അറിയിച്ചു.ഇതോടൊപ്പം അദ്ദേഹം ഉത്തരവാദിത്ത ടൂറിസം മിഷൻ വിജയകരമാക്കിയവർക്ക് ആശംസകൾ നേരുകയും ചെയ്തു.