റഷ്യൻ വിപ്ലവ നായകൻ മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു

0
104

റഷ്യൻ വിപ്ലവ നായകനും സോവിയറ്റ് യൂണിയന്റെ തകർച്ചയിലേക്കും ശീതകാല യുദ്ധത്തിന്റെ അവസാനത്തിലേക്കും വഴിവെച്ച മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 91-ാം വയസിൽ മോസ്‌കോയിൽ വെച്ചായിരുന്നു അന്ത്യം.

സോവിയറ്റ് യൂണിയന്റെ എട്ടാമത്തെയും അവസാനത്തെയും നേതാവായിരുന്നു ഗോർബച്ചേവ്. 1985ലായിരുന്നു ഗോർബച്ചേവ് സോവിയറ്റ് യൂണിയന്റെ അധികാരമേറ്റെടുക്കുന്നത്. 1991ലായിരുന്നു സോവിയറ്റ് യൂണിയന്റെ പതനം.

1931ലായിരുന്നു ഗോർബച്ചേവിന്റെ ജനനം. മോസ്‌കോ സ്‌റ്റേറ്റ് സർവകലാശാലയിലെ പഠനകാലഘട്ടത്തിലായിരുന്നു അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമായത്. പിന്നീട് 1971ൽ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി അംഗമായി.

1985ൽ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി അധികാരമേറ്റു. ഗോർബച്ചേവിന് 1990ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചിട്ടുണ്ട്. 1991ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയോടെയായിരുന്നു അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്.