യു യു ലളിത് ഇന്ന് ചീഫ് ജസ്റ്റിസ് ആയി ഇന്ന് ചുമതലയേൽക്കും

0
115

രാജ്യത്തിന്റെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് ഇന്ന് ചുമതലയേൽക്കും. രാഷ്ട്രപതി ദ്രൗപദി മുർമു ജസ്റ്റിസ് ലളിതിന് സത്യവാചകം ചൊല്ലിക്കൊടുക്കും.

49-ാമത് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് യു യു ലളിത്.ജസ്റ്റിസ് എൻ വി രമണ വിരമിച്ച ഒഴിവിലാണ് ലളിതിന്റെ നിയമനം.

വരുന്ന നവംബർ 08 വരെ ആണ് ജസ്റ്റിസ് യു യു ലളിത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി പ്രവർത്തിക്കുക. 74 ദിവസം പദവിയിൽ ഉണ്ടാകും. അഭിഭാഷകവൃത്തിയിൽ നിന്നും നേരിട്ട് ന്യായാധിപനായി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ജസ്റ്റിസ് യു യു ലളിത്.

1971 ൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ജസ്റ്റിസ് എസ് എം സിക്രിയാണ് ആദ്യത്തെയാൾ. മഹാരാഷ്ട്ര സ്വദേശിയാണ് ജസ്റ്റിസ് യുയു ലളിത്. 2014 ഓഗസ്റ്റ് 13 നാണ് ജസ്റ്റിസ് യു യു ലളിതിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചത്. അതിനു മുമ്ബ് സുപ്രീംകോടതിയിൽ സീനിയർ അഭിഭാഷകനായിരുന്നു.