കുടിവെള്ള ടാങ്കില്‍ മാലിന്യം കണ്ടെത്തിയ സംഭവത്തില്‍ അംഗനവാടിയി ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടിയുമായി ആരോഗ്യ-ശിശുക്ഷേമ വകുപ്പ് രംഗത്ത്. രണ്ട് അംഗനവാടി ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തത്. ഗുരുതര വീഴ്ച്ച വരുത്തിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നടപടിയെടുത്തത്.
ചേലക്കര പാഞ്ഞാള്‍ പഞ്ചായത്തിലെ തൊഴുപ്പാടം 28-ാം നമ്ബര്‍ അംഗന്‍വാടിയിലാണ് സംഭവം. കുട്ടികള്‍ക്കു സ്ഥിരമായി അസുഖം വരാന്‍ തുടങ്ങിയതോടെ രക്ഷിതാക്കള്‍ അംഗനവാടി പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി രക്ഷിതാക്കളും നാട്ടുകാരും അംഗനവാടിയില്‍ പരിശോധന നടത്തിയപ്പോഴാണ് കുട്ടികള്‍ക്ക് കുടിക്കാന്‍ വെള്ളം എടുക്കുന്ന ടാങ്കില്‍ നിന്ന് ചത്ത എലിയെയും പുഴുക്കളെയും കണ്ടെത്തി.
രക്ഷിതാക്കള്‍ ആരോഗ്യ വകുപ്പിനും പോലീസിനും പരാതി നല്‍കിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് എത്തി കൂടുതല്‍ പരിശോധന നടത്തി. ഇതിനിടെയാണ് അടുക്കളയിലെ വാട്ടര്‍ പ്യൂരിഫയറില്‍ നിന്ന് ചത്ത പല്ലിയേക്കൂടി കണ്ടെത്തിയത്. വാട്ടര്‍ ടാങ്ക് നീക്കം ചെയ്യാതെ കുട്ടികളെ അംഗന്‍വാടിയില്‍ വിടില്ലെന്നാണ് രക്ഷിതാക്കളുടെ തീരുമാനം. തുടര്‍ന്ന് അംഗന്‍വാടി അടച്ചു നിലവില്‍ ആറ് കുട്ടികളാണ് അംഗനവാടിയില്‍ ഉള്ളത്. അംഗനവാടിയുടെ താല്‍കാലിക ചുമതല തൊട്ടടുത്തുള്ള മറ്റൊരു അംഗനവാടി ജീവനക്കാര്‍ക്ക് കൈമാറിയതായി വാര്‍ഡ് മെമ്ബര്‍ പി എം മുസ്തഫ അറിയിച്ചു.