യുഎഇയില്‍ തൊഴിലാളികള്‍ക്ക് ശമ്ബളം വൈകിയാല്‍ ഉടമയ്ക്കെതിരെ കര്‍ശന നടപടി

0
34

യുഎഇയില്‍ തൊഴിലാളികള്‍ക്ക് ശമ്ബളം വൈകിയാല്‍ ഉടമയ്ക്കെതിരെ കര്‍ശന നടപടി.പിഴ ഇടാക്കുന്നതിനു പുറമേ പുതിയ വീസ നല്‍കുന്നതിനുള്ള അനുമതിയും ഇല്ലാതാകും.

15 ദിവസത്തിലധികം ശമ്ബളം വൈകിയാല്‍ വേതന നിയമ ലംഘനമായി കണക്കാക്കും. 17ാം ദിവസം കമ്ബനികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി തുടങ്ങും.

വേതന സുരക്ഷാ പദ്ധതി വഴിയാണു തൊഴിലാളികള്‍ക്കു ശമ്ബളം നല്‍കേണ്ടത്. 15 ദിവസത്തിലധികം ശമ്ബളം വൈകിയാല്‍ കുടിശികയായി കണക്കാക്കും. കമ്ബനിയിലെ തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ചായിരിക്കും തൊഴിലുടമയ്ക്കെതിരായ നടപടി. മാസത്തിന്റെ ആദ്യ ദിവസം മുതല്‍ ജീവനക്കാരുടെ ശമ്ബളം കുടിശികയാണ്. തൊഴില്‍ കരാറില്‍ ശമ്ബളം നല്‍കുന്നതിനു വ്യക്തമായ ദിവസം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും മാസത്തിലൊരിക്കല്‍ ശമ്ബളം നല്‍കണമെന്നതു നിര്‍ബന്ധമാണെന്നും മന്ത്രാലയം അറിയിച്ചു.