ഏകദിന, ടെസ്റ്റ് ക്രിക്കറ്റുകളെ നിലനിർത്താൻ ഐസിസി അടിയന്തരമായി ഇടപെടണം: കപിൽ ദേവ്

0
62

ഐപിഎൽ വഴി ഫ്രാഞ്ചൈസി ക്രിക്കറ്റുകളുടെ പ്രചാരം വർധിക്കുന്ന സാഹചര്യത്തിൽ ഏകദിന, ടെസ്റ്റ് ക്രിക്കറ്റുകളെ നിലനിർത്താൻ ഐസിസി അടിയന്തരമായി ഇടപെടണമെന്ന് മുൻ ഇന്ത്യൻക്യാപ്റ്റൻ കപിൽ ദേവ്. യൂറോപ്പിൽ നടക്കുന്ന ഫുട്ബോൾ മത്സരങ്ങളുടേതിന് സമാനമായ രീതിയിലേക്കാണ് ക്രിക്കറ്റും പോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉഭയകക്ഷി പരമ്പരകൾക്ക് ക്രമേണ പ്രാധാന്യം കുറയുകയാണെന്നും കപിൽ സിഡ്നി മോർണിംഗ് ഹെറാൾഡിനോട് സംസാരിക്കവെ പറഞ്ഞു. നിലവിൽ യൂറോപ്യൻ ഫുട്ബോളിൽ രാജ്യങ്ങൾ തമ്മിലുള്ള മത്സരങ്ങളെക്കാൾ ക്ലബ്ബുകൾ തമ്മിലാണ് മത്സരം. അവിടെ ഇപ്പോൾ രാജ്യങ്ങൾ തമ്മിൽ പരസ്പരം മത്സരിക്കുന്നത് ലോകകപ്പിൽ മാത്രമാണ്.

ഇവിടെ ക്രിക്കറ്റും അതേവഴിയിലേക്കാണ് നീങ്ങുന്നത്. ക്രിക്കറ്റ് താരങ്ങൾ ഐപിഎല്ലിലോ ബിഗ് ബാഷിലോ മറ്റ് സമാന ലീഗുകളിലോ കളിക്കുകയും ലോകകപ്പിൽ മാത്രം രാജ്യത്തിനായി കളിക്കുകയും ചെയ്യുന്ന കാലമാണ് വരുന്നത്. ക്ലബ്ബ് ക്രിക്കറ്റിൻറെ ബീഷണിയെ മറികടന്ന് ഏകദിന, ടെസ്റ്റ് ക്രിക്കറ്റുകൾ എങ്ങനെ പുനരുജ്ജീവിപ്പിക്കാമെന്ന് ഐസിസി ഗൗരവമായി ആലോചിക്കണമെന്നും കപിൽ അഭിപ്രായപ്പെടുന്നു.