Thursday
18 December 2025
31.8 C
Kerala
HomeIndiaപാറുന്ന ദേശീയ പതാകയായി അണിനിരന്ന് മനുഷ്യര്‍; ഗിന്നസ് റെക്കോർഡിൽ ഇടം നേടി രാജ്യം

പാറുന്ന ദേശീയ പതാകയായി അണിനിരന്ന് മനുഷ്യര്‍; ഗിന്നസ് റെക്കോർഡിൽ ഇടം നേടി രാജ്യം

പാറുന്ന ദേശീയ പതാകയായി മനുഷ്യര്‍ അണിനിരന്ന് രാജ്യം ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി. ഛണ്ഡിഗഡ് യൂണിവേഴ്‌സിറ്റി എന്‍ഐഡി ഫൗണ്ടേഷനുമായി ചേര്‍ന്നാണ് ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി റെക്കോര്‍ഡ് നേട്ടത്തിന് നേതൃത്വം നല്‍കിയത്.

ഛണ്ഡിഗഡിലെ സെക്ടര്‍ 16 സ്റ്റേഡിയത്തില്‍ അയ്യായിരത്തിലധികം പേര്‍ അണിനിരന്ന് ദേശീയപതാക വീശുന്ന മനുഷ്യചിത്രത്തെ ദൃശ്യവത്കരിച്ചപ്പോള്‍ നേരത്തെ യുഎഇ തീര്‍ത്ത റെക്കോര്‍ഡിനെ മറികടക്കാന്‍ രാജ്യത്തിനായി. 5,885 പേര്‍ ചേര്‍ന്നാണ് പാറിപറക്കുന്ന ത്രിവര്‍ണ്ണ പതാകയുടെ രൂപത്തിലായി മാറിയത്. ദൃശ്യാവിഷ്‌കാരം റെക്കോര്‍ഡ് രേഖപ്പെടുത്തിയതായി ഗിന്നസ് അധികൃതരെ പ്രതിനിധീകരിച്ചെത്തിയ സ്വപ്‌നില്‍ ധന്‍ഗരികാര്‍ അറിയിച്ചു.

കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഗ്യാലറിയില്‍ ആയിരക്കണക്കിനാളുകളും ഈ റെക്കോര്‍ഡ് നേട്ടം സാക്ഷ്യം വഹിക്കാന്‍ തടിച്ചുകൂടി.

രാജ്യം 75-ാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന വേളയില്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഹര്‍ ഘര്‍ തിരംഗ ക്യാമ്ബയിനും ഇന്ന് തുടക്കമിട്ടു. ഓരോ വീട്ടിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ന്നു. പ്രമുഖരായ നിരവധി പേര്‍ രാഷ്‌ട്രീയഭേദമന്യേ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആഹ്വാനം നടപ്പിലാക്കി. ഇന്ന് മുതല്‍ ഓഗസ്റ്റ് 15 വരെ ക്യാമ്ബയിനിന്റെ ഭാഗമായി ത്രിവര്‍ണ്ണ പതാക ഉയര്‍ന്ന് നില്‍ക്കും.

RELATED ARTICLES

Most Popular

Recent Comments