ജലനിരപ്പ് താഴ്ന്നതോടെ ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ കൂടുതല്‍ ഷട്ടറുകള്‍ അടച്ചുഇടുക്കിയില് രണ്ടുഷട്ടറുകളും മുല്ലപ്പെരിയാറിലെ നാലു ഷട്ടറുകളുമാണ് അടച്ചത്. ഇന്നലെ രാത്രി ഒന്‍പതോടെയാണ് ഇടുക്കിയിലെ രണ്ടുഷട്ടറുകള്കൂടി അടച്ചത്.
ഒരു ഷട്ടര്‍ മാത്രമാണ് ഇനി അടയ്ക്കാനുള്ളത്. ഈ ഷട്ടറിലൂടെ സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ് തുറന്നുവിടുന്നത്. ഇന്നലെ രാത്രി ഏഴിന് ജലനിരപ്പ് 2386.09 അടിയാണ്. മുല്ലപ്പെരിയാറില്‍ നിലവില്‍ രണ്ടു ഷട്ടറുകള്‍ മാത്രമാണ് ഇനി അടയ്ക്കാനുള്ളത്.
മഴ മാറുകയും അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കുറയുകയും ചെയ്ത സാഹചര്യത്തില്‍ ഇന്നു രണ്ട് അണക്കെട്ടുകളും പൂര്‍ണമായും അടയ്ക്കാനാണ് സാധ്യത
ഈ രണ്ടു ഷട്ടറുകള്‍ 20 സെന്റിമീറ്റര്‍ വീതം തുറന്ന് സെക്കന്‍ഡില്‍ 322 ഘനയടി വെള്ളമാണ് നിലവില്‍ ഒഴുക്കിവിടുന്നത്.മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138.15 അടിയിലേക്ക് താഴ്ന്നു.