Thursday
1 January 2026
30.8 C
Kerala
HomeKeralaമുല്ലപ്പെരിയാറിൽ ആശങ്ക വേണ്ട’;എംകെ സ്റ്റാലിൻ ; കഴിയുന്നതിന്റെ പരമാവധി വെള്ളം കൊണ്ടുപോകുന്നുണ്ടെന്ന്

മുല്ലപ്പെരിയാറിൽ ആശങ്ക വേണ്ട’;എംകെ സ്റ്റാലിൻ ; കഴിയുന്നതിന്റെ പരമാവധി വെള്ളം കൊണ്ടുപോകുന്നുണ്ടെന്ന്

മുല്ലപ്പെരിയാറിൽ ആശങ്ക വേണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. തമിഴ്നാടിന് കൊണ്ടുപോകാൻ കഴിയുന്നതിന്റെ പരമാവധി വെള്ളം കൊണ്ടുപോകുന്നുണ്ട്.
കേരളത്തിന് കൂടുതൽ ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാണ് ഇപ്പോൾ ജലം തുറന്നു വിട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്റ കത്തിന് മറുപടിയായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു

വൃഷ്ടി പ്രദേശത്ത് പെയ്ത മഴയിൽ നീരൊഴുക്ക് കനത്തത്തോടെയാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കിയത്. സെക്കൻഡിൽ പതിനായിരത്തിലധികം ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുകിയെത്തിയതോടെ തീരത്തുള്ള വീടുകളിൽ വെള്ളം കയറി.

മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിൻ്റെ അളവ് 10400 ഘനയടിയായി ഉയർത്തിയിരുന്നു. ജനവാസ മേഖലയിലേക്ക് വെള്ളം കയറുമെന്ന മുന്നറിയിപ്പിനെ തുടർന്ന് 85 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ പെരിയാറിലേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് 350 ക്യൂമെക്സ് ആയി ഉയർത്തി.

RELATED ARTICLES

Most Popular

Recent Comments