വിനോദസഞ്ചാരകേന്ദ്രങ്ങളിലും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ദുരന്ത നിവാരണ നിയമം 2005 പ്രകാരം യാത്രികർക്ക് പ്രവേശനം നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഈ നിരോധനം ജില്ലാ അതിർത്തിയിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും കർശനമായി നടപ്പിലാക്കുന്നതിന് ജില്ലാ പൊലീസ് മേധാവി, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ എന്നിവരെ ചുമതലപ്പെടുത്തിയതായും കളക്ടർ അറിയിച്ചു. കാലർവഷത്തോട് അനുബന്ധിച്ചുണ്ടായ മഴയെ തുടർന്ന് മൂന്നാർ ഉൾപ്പടെയുള്ള മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന ഉരുൾപൊട്ടലും മണ്ണിടിച്ചിലും മൂലം മാർഗതടസം ഉണ്ടാകുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് കളക്ടർ പുറത്തിറക്കിയ പത്രകുറിപ്പിൽ വ്യക്തമാക്കുന്നുണ്.