Saturday
20 December 2025
29.8 C
Kerala
HomeIndiaഉത്തരാഖണ്ഡ്: 39 യാത്രക്കാരുമായി പോയ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

ഉത്തരാഖണ്ഡ്: 39 യാത്രക്കാരുമായി പോയ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

ഞായറാഴ്ച ഉച്ചയോടെയാണ് ഉത്തരാഖണ്ഡ് റോഡ്‌വേസ് ബസ് അപകടത്തിൽപ്പെട്ടത്. 39 ഓളം യാത്രക്കാരുമായി മസൂറിയിൽ നിന്ന് ഡെറാഡൂണിലേക്ക് വരികയായിരുന്ന ബസ് ഐടിബിപി അക്കാദമിക്ക് സമീപം റോഡിന് താഴെയുള്ള റോഡിൽ നിയന്ത്രണം വിട്ട് വീഴുകയായിരുന്നു.

ബസിന്റെ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് പാരാഫിറ്റ് തകർത്ത് ബസ് റോഡിലേക്ക് തെറിച്ചു വീണതായി ബന്ധപ്പെട്ടവർ പറഞ്ഞു.ഡ്രൈവർ ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് പരിക്കേറ്റതായി സൂചനയുണ്ട്.

ബസിൽ 39 പേർ ഉണ്ടായിരുന്നുവെന്നും ഇതിൽ 15 പേർക്ക് നിസാര പരിക്കേൽക്കുകയും ചില യാത്രക്കാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി നയബ് തഹസിൽദാർ ഭോപ്പാൽ സിംഗ് ചൗഹാൻ പറഞ്ഞു.
നിർത്താതെ പെയ്യുന്ന മഴ രക്ഷാപ്രവർത്തകർക്കും തടസമായി
പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എത്ര പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഇതുവരെ വ്യക്തമല്ല.

 

RELATED ARTICLES

Most Popular

Recent Comments