അഫ്ഗാനിസ്ഥാനില്‍ അമേരിക്കക്കെതിരെ പ്രതിഷേധ സമരങ്ങള്‍ ശക്തമാകുന്നു. അഫ്ഗാനില്‍ യു.എസ് ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് അഫ്ഗാന്‍ പൗരന്മാരാണ് അമേരിക്കക്കെതിരായ ബാനറുകള്‍ പിടിച്ചുകൊണ്ട് വെള്ളിയാഴ്ച സമരം നടത്തിയത്.
ഏഴ് അഫ്ഗാന്‍ പ്രവിശ്യകളില്‍ നിന്നുള്ള നൂറുകണക്കിന് പ്രതിഷേധക്കാര്‍ ബാനറുകള്‍ പിടിച്ച് പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങളും വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു താലിബാന്‍ ഭരണം പിടിച്ചെടുത്തത്.
അഫ്ഗാനില്‍ ആക്രമണം നടത്തിക്കൊണ്ട് രാജ്യത്തെ സാഹചര്യങ്ങള്‍ വഷളാക്കുവാനും അഫ്ഗാന്റെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടാനുമാണ് യു.എസ് ശ്രമിക്കുന്നതെന്നാണ് യു.എസ് വിരുദ്ധ സമരം നടത്തുന്നവര്‍ ആരോപിക്കുന്നത്.