എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച അധ്യാപകന് പോക്‌സോ കേസില്‍ 79 വര്‍ഷം കഠിന തടവ്

0
115

എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികളായ അഞ്ച് കുട്ടികളെ പീഡിപ്പിച്ച കണ്ണൂര്‍ ജില്ലയിലെ പെരിന്തട്ട നോര്‍ത്ത് എല്‍.പി സ്‌കൂള്‍ അധ്യാപകനായിരുന്ന ആലപ്പടമ്പ് ചൂരല്‍ സ്വദേശി പി.ഇ. ഗോവിന്ദന്‍ നമ്പൂതിരിക്ക് 79 വര്‍ഷം കഠിന തടവിനും 2.7 ലക്ഷം രൂപ നഷ്ടപരിഹാരത്തിനും വിധി. തളിപ്പറമ്പ് പോക്‌സോ കോടതിയാണ് ശിക്ഷ ശിക്ഷിച്ചത്.

2013 മുതല്‍ 2014 ജനുവരി വരെ ക്ലാസ് മുറിയില്‍ വെച്ച് ഇയാള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചെന്നാണ് പരാതി. 2014 ഫെബ്രുവരി 23 നാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.

സഭവത്തെക്കുറിച്ച് അറിഞ്ഞിട്ടും വിവരമറിയിക്കാത്തതിനെത്തുടര്‍ന്ന് സ്‌കൂളിലെ പ്രധാനാധ്യാപികയേയും ഹെല്‍പ്പ് ഡെസ്‌ക് ചുമതലയുള്ള അധ്യാപികയെയും പ്രതി ചേര്‍ത്തിരുന്നെങ്കിലും ഇവരെ വെറുതെ വിടുകയായിരുന്നു.