ശക്തമായ കാറ്റും മോശം കാലാവസ്ഥയും; കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

0
160

ഇന്നും (ആഗസ്റ്റ് മൂന്ന് )നാളെയും കേരള-ലക്ഷദ്വീപ് തീരങ്ങളിലും ഇന്ന് മുതല്‍ ആഗസ്റ്റ് അഞ്ച് വരെ കര്‍ണാടക തീരങ്ങളിലും മത്സ്യബന്ധനം പാടില്ല

ഇന്നും (ആഗസ്റ്റ് മൂന്ന്്) നാളെയും കേരള-ലക്ഷദ്വീപ് തീരങ്ങളിലും ഇന്ന് മുതല്‍ ആഗസ്റ്റ് അഞ്ച് വരെ കര്‍ണാടക തീരങ്ങളിലും
മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്നും നാളെയും കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, തമിഴ്നാട് തീരം, ശ്രീലങ്കന്‍ തീരം, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള മധ്യ- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലും ആഗസ്റ്റ അഞ്ചിന് തെക്ക് -പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തമിഴ്നാട് തീരം, എന്നിവിടങ്ങളിലും ഇന്ന് മുതല്‍ ആഗസ്റ്റ് അഞ്ച് വരെ തെക്ക് കിഴക്കന്‍ അറബിക്കടല്‍, തെക്ക് ആന്ധ്ര പ്രദേശ് തീരം, മധ്യ കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളിലും മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഈ സാഹചര്യത്തില്‍ കേരള- ലക്ഷദ്വീപ്- കര്‍ണാടക തീരങ്ങളിലും മുന്നറിയിപ്പുള്ള പ്രദേശങ്ങളിലും ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.