‘ഗാർഗി’യുടെ സ്നീക്ക് പീക്ക് വീഡിയോ വൈറൽ

0
82

സായ് പല്ലവി നായികയാകുന്ന ചിത്രമാണ് ‘ഗാര്‍ഗി’. ഗൗതം രാമചന്ദ്രന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്ന് വേഷങ്ങളിലാണ് ചിത്രത്തില്‍ സായ് പല്ലവി അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്. സായ് പല്ലവി നായികയാകുന്ന ചിത്രത്തിന്റെ പുതിയൊരു സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ജൂലൈ 15ന് ആണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുക. ഐശ്വര്യ ലക്ഷ്മി, ഗൗതം രാമചന്ദ്രന്‍, തോമസ് ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഗോവിന്ദ് വസന്ത ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. തെലുങ്കിലും കന്നഡയിലും തമിഴിലുമായിട്ടാണ് ചിത്രം എത്തുക.