Wednesday
17 December 2025
26.8 C
Kerala
HomeKeralaഅതിരപ്പള്ളിയിൽ മൃഗങ്ങളില്‍ ആന്ത്രാക്‌സ് ബാധ; കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തു, പ്രതിരോധത്തിന് അടിയന്തര നടപടികള്‍; വീണാ ജോര്‍ജ്

അതിരപ്പള്ളിയിൽ മൃഗങ്ങളില്‍ ആന്ത്രാക്‌സ് ബാധ; കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തു, പ്രതിരോധത്തിന് അടിയന്തര നടപടികള്‍; വീണാ ജോര്‍ജ്

തൃശ്ശൂർ : അതിരപ്പള്ളിയിൽ മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചത്. ഈ മേഖലയിൽ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തിരുന്നു. മൃഗങ്ങള്‍ കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ സ്ഥലങ്ങളില്‍ ആളുകള്‍ പോകരുത്. അവയുടെ മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യരുതെന്നും മന്ത്രി പറഞ്ഞു.

തൃശൂര്‍ ജില്ലയില്‍ ഇതു സംബന്ധിച്ച് അവലോകന യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മൃഗങ്ങളില്‍ വാക്‌സിനേഷന്‍ ആരംഭിക്കാനുള്ള നടപടികള്‍ മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ബാസിലസ് ആന്ത്രാസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു സാംക്രമിക രോഗമാണ് ആന്ത്രാക്‌സ്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമാണിത്. യഥാസമയം ശരിയായ ചികിത്സ നല്‍കിയില്ലെങ്കില്‍ രോഗം വഷളാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. 4 തരം ആന്താക്‌സ് കണ്ടുവരുന്നു.

ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ രാവിലെ മുതൽ കൺട്രോൾ റൂം സജ്ജമാക്കും (0487 24 24223). അതിരപ്പിള്ളി പഞ്ചായത്തിലെ വളർത്തുമൃഗങ്ങൾക്ക് വാക്സിൻ നൽകും. ആന്ത്രാക്സ് ബാധിച്ച പന്നികളെ മറവു ചെയ്തവർക്ക് ചികിത്സ നൽകും. മുൻ കരുതലിന് അതിരപ്പിള്ളി പഞ്ചായത്തിൽ ബോധവത്കരണം നടത്താനും തീരുമാനമായിട്ടുണ്ട്. ഏഴ് കാട്ടുപന്നികളാണ് അതിരപ്പിളളിയിൽ ആന്ത്രാക്സ് ബാധിച്ച് ചത്തത്.

RELATED ARTICLES

Most Popular

Recent Comments