Tuesday
23 December 2025
29.8 C
Kerala
HomeKeralaനടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ ജാമ്യ൦ റദ്ദാക്കണമെന്ന ഹ൪ജി കോടതി തള്ളി

നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ ജാമ്യ൦ റദ്ദാക്കണമെന്ന ഹ൪ജി കോടതി തള്ളി

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിന്‍റെ ജാമ്യ൦ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നല്‍കിയ ഹ൪ജി കൊച്ചിയിലെ വിചാരണ കോടതി തള്ളി.

കേസിൽ രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ട് നൽകാൻ കോടതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ വ൪ഷവു൦ പ്രോസിക്യൂഷന്‍റെ സമാന ആവശ്യ൦ വിചാരണ കോടതി തള്ളിയിരുന്നു. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനും തെളിവുകൾ ഉണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം.

എന്നാൽ, സംവിധായകൻ ബാലചന്ദ്രകുമാറിന്റേത് ഉൾപ്പടെയുളള വെളിപ്പെടുത്തലിന് പിന്നിൽ അന്വേഷണ സംഘത്തിന്റെ ഗൂഢാലോചനയാണെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ നൽകാനുള്ള സമയപരിധി രണ്ട് ആഴ്ചയ്ക്കകം പൂർത്തിയാകാനിരിക്കെയാണ് ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളിയത്.

RELATED ARTICLES

Most Popular

Recent Comments