Sunday
11 January 2026
28.8 C
Kerala
HomeSportsസൗരവ് ഇനി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്കായി കളിക്കും

സൗരവ് ഇനി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്കായി കളിക്കും

യുവതാരം സൗരവ് ഇനി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്കായി കളിക്കും. സൗരവുമായി കരാർ ഒപ്പിട്ടതായി കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രഖ്യാപിച്ചു. ഐലീഗ് ക്ലബായ ചർച്ചിൽ ബ്രദേഴ്‌സ് എഫ്‌സിയിൽ നിന്നാണ് ഈ യുവ വിംഗർ കേരള ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. 21കാരനായ താരം 2025 വരെ ക്ലബ്ബിൽ തുടരും. (saurav kerala blasters churchill)
റെയിൻബോ എഫ്‌സിയിലൂടെയാണ് സൗരവ് തന്റെ പ്രൊഫഷണൽ കരിയർ തുടങ്ങുന്നത്. എടികെയുടെ റിസർവ് ടീമിൽ ചെറിയ കാലം കളിച്ച ശേഷം 2020ൽ ചർച്ചിൽ ബ്രദേഴ്‌സിൽ ചേർന്നു. കഴിഞ്ഞ ഐ ലീഗ് സീസണിൽ ചർച്ചിൽ ബ്രദേഴ്‌സിനായി താരം പ്രതീക്ഷ പകരുന്ന പ്രകടനം നടത്തിയിരുന്നു. ഇക്കാലയളവിൽ ക്ലബ്ബിനായി 14 മത്സരങ്ങൾ കളിച്ചു. ഒരു ഗോളും രണ്ട് അസിസ്റ്റുകളുമാണ് സൗരവ് നേടിയത്.
സീസണിൽ കെബിഎഫ്‌സിയുടെ രണ്ടാമത്തെ സൈനിങാണ് ഇത്. കഴിഞ്ഞ ആഴ്ച ബ്രൈസ് മിറാൻഡയെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരുന്നു. സൗരവിൻ്റെ കൂട്ടിച്ചേർക്കൽ ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണ ഘടകത്തിന് കൂടുതൽ കരുത്ത് പകരും.
അർജൻ്റൈൻ താരം പെരേര ഡിയാസ് ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന് റിപ്പോർട്ടുണ്ട്. താരം ഉടൻ തന്നെ ബ്ലാസ്റ്റേഴ്സുമായി കരാറൊപ്പിടുമെന്നാണ് സൂചന. അർജൻ്റൈൻ ക്ലബായ പ്ലാറ്റൻസിൽ നിന്ന് വായ്പാടിസ്ഥാനത്തിലെത്തിയ ഡിയാസ് കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി ഗംഭീര പ്രകടനം നടത്തിയിരുന്നു. അതുകൊണ്ട് തന്നെ താരം തിരികെ പ്ലാറ്റൻസിലേക്ക് പോകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, പ്ലാറ്റൻസുമായുള്ള കരാർ അവസാനിപ്പിച്ച് ഡിയാസ് ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പുവക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി എട്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് ഡിയാസ് നേടിയത്. ഫൈനൽ വരെയെത്തിയ ബ്ലാസ്റ്റേഴ്സിൻ്റെ പ്രകടനത്തിൽ ഡിയാസ് നിർണായക പ്രകടനങ്ങളാണ് നടത്തിയത്.

RELATED ARTICLES

Most Popular

Recent Comments