Thursday
18 December 2025
21.8 C
Kerala
HomeIndiaമാനസിക വെല്ലുവിളി നേരിടുന്ന രോഗി സ്വകാര്യ ആശുപത്രി കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി; ഗുരുതരാവസ്ഥയിൽ

മാനസിക വെല്ലുവിളി നേരിടുന്ന രോഗി സ്വകാര്യ ആശുപത്രി കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി; ഗുരുതരാവസ്ഥയിൽ

കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രി കെട്ടിടത്തിൽ നിന്നും രോഗി താഴേക്ക് ചാടി. മല്ലിക് ബസാറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സയൻസ് ഹോസ്പിറ്റലിന്റെ എട്ടാം നിലയിൽ നിന്നും വീണ രോഗി ഗുരുതരാവസ്ഥയിൽ. രണ്ട് മണിക്കൂറോളം ബാൽക്കണിയിൽ നിന്ന ശേഷം മാനസിക വെല്ലുവിളി നേരിടുന്ന രോഗി ചാടുകയായിരുന്നു.

ആശുപത്രി വാർഡിലെ ജനാലയുടെ ബാൽക്കണിയിൽ എത്തിയ സുജിത് അധികാരി താൻ ചാടുമെന്ന് ഭീഷണിപ്പെടുത്തി. വിവരം അറിഞ്ഞ് ഫയർഫോഴ്‌സ് എത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. രണ്ട് മണിക്കൂറോളം പരിഭ്രാന്തി പരത്തിയ ഒടുവിൽ കാൽ വഴുതി താഴേക്ക് പതിച്ചു.

വീഴ്ചയിൽ തലയോട്ടി, വാരിയെല്ല് കൂട്ട്, ഇടത് കൈ എന്നിവയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് ആശുപത്രിയുടെ പ്രധാന കവാടം അടച്ചു.

RELATED ARTICLES

Most Popular

Recent Comments