രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചത്‌ 15,940 പേര്‍ക്ക്

0
100

ന്യൂഡെല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചത്‌ 15,940 പേര്‍ക്ക്.

ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 4,33,78,234 ആയി.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.39 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.30 ശതമാനവുമാണ്.

20 മരണങ്ങളും കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോര്‍ട് ചെയ്യപ്പെട്ടു. ഇതില്‍ 11 മരണം റിപ്പോര്‍ട് ചെയ്‌തിരിക്കുന്നത്‌ കേരളത്തിലാണ്. മഹാരാഷ്‌ട്രയില്‍ മൂന്ന് പേര്‍ക്കും പശ്‌ചിമ ബംഗാളില്‍ രണ്ടുപേര്‍ക്കും ബീഹാര്‍, ഡെല്‍ഹി, പഞ്ചാബ്, രാജസ്‌ഥാന്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലം ജീവന്‍ നഷ്‌ടമായി. മരണനിരക്ക് 1.21 ശതമാനമാണ്. ഇതുവരെ 5,24,974 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് മൂലം ജീവന്‍ നഷ്‌ടമായത്‌.

അതേസമയം 4,27,61,481 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്‌തി നേടിയത്. ദേശീയ രോഗമുക്‌തിനിരക്ക് 98.58 ശതമാനമായി രേഖപ്പെടുത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിലവില്‍ 91,779 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇത് മൊത്തം കേസുകളുടെ 0.21 ശതമാനമാണ്.

രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ രാജ്യത്ത് ഇതുവരെ 196.94 കോടി ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.