ഫ്രാന്‍സിലെ നീന്തല്‍ക്കുളങ്ങളിൽ ബൂർക്കിനി നിരോധിച്ച്‌ കോടതി

0
58

ബുര്‍ക്കിനി നിരോധനം ശരിവച്ച്‌ ഫ്രാന്‍സിലെ പരമോന്നത കോടതി. ബുര്‍ക്കിനി അനുവദിച്ച ഗ്രെനോബിള്‍ സിറ്റിയുടെ നടപടി വിലക്കിക്കൊണ്ടാണ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റിന്‍്റെ വിധി.
ശുചിത്വ വാദമുയര്‍ത്തി ഫ്രാന്‍സിലെ നീന്തല്‍ക്കുളങ്ങളിലാകെ ബുര്‍ക്കിനി നിരോധിച്ചിരുന്നു. എന്നാല്‍, മുസ്ലിം സ്ത്രീകളുടെ അഭ്യര്‍ത്ഥന പ്രകാരം ഗ്രെനോബിള്‍ സിറ്റി പിന്നീട് ബുര്‍ക്കിനി അനുവദിച്ചു. ഇതിനെ പ്രാദേശിക കോടതി തള്ളി. പ്രാദേശിക കോടതിയുടെ തീരുമാനം പരമോന്നത കോടതി ശരിവച്ചു. ബുര്‍ക്കിനി അനുവദിക്കണമെന്ന് മുസ്ലിം സ്ത്രീകള്‍ അപ്പീല്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ഇതിനെയും തള്ളിയ കോടതി കീഴ്ക്കോടതി തീരുമാനം ശരിവെക്കുകയായിരുന്നു.

“മതപരമായ നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നതിനായി ഇങ്ങനെ ചെയ്താല്‍ അത് ശരിയായ നടപടിയാവില്ല. പൂളുകളുടെ കൃത്യമായ നടത്തിപ്പിനെയും പൂള്‍ ഉപയോഗിക്കുന്ന മറ്റ് ആളുകളോടുള്ള പെരുമാറ്റത്തിനെയും അത് ദോഷകരമായി ബാധിക്കാനിടയുണ്ട്.”- കോടതി പറഞ്ഞു