Wednesday
17 December 2025
26.8 C
Kerala
HomeIndiaകശ്മീരില്‍ കനത്ത മഴയെ തുടര്‍ന്ന പ്രളയ മുന്നറിയിപ്പ്

കശ്മീരില്‍ കനത്ത മഴയെ തുടര്‍ന്ന പ്രളയ മുന്നറിയിപ്പ്

ശ്രീനഗര്‍:കശ്മീരില്‍ കനത്ത മഴയെ തുടര്‍ന്ന പ്രളയ മുന്നറിയിപ്പ്. 24 മണിക്കൂറായി മേഖലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണിത്. നദികളിലെ ജലനിരപ്പ് ഇതിനോടകം ക്രമാതീതമായ ഉയര്‍ന്നു കഴിഞ്ഞു. അനന്ത്‌നാഗ് ജില്ലയിലെ ഝലം നദിയില്‍ ജലനിരപ്പ് 18 അടി പരിധി കഴിഞ്ഞ പശ്ചാത്തലത്തില്‍ പ്രദേശവാസികളോട് ജാഗരൂകരായിരിക്കാനും നിര്‍ദേശം.
ശ്രീനഗറിലെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് മൂലം മണ്ണിടിച്ചില്‍ സാധ്യതയും നിലനില്‍ക്കുന്നു.എന്നാല്‍ അടുത്ത ഏഴ് ദിവസത്തേക്ക് കനത്ത മഴയ്ക്കുള്ള സാധ്യതയില്ലെന്നും കാലാവസ്ഥ ഇന്ന് ഉച്ചയോടെ മെച്ചപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments