Friday
19 December 2025
28.8 C
Kerala
HomeWorldതണുത്തുറഞ്ഞ് നയാഗ്ര; യുഎസ് അതിശൈത്യത്തിന്റെ പിടിയിൽ

തണുത്തുറഞ്ഞ് നയാഗ്ര; യുഎസ് അതിശൈത്യത്തിന്റെ പിടിയിൽ

യുഎസിന്റെ പല ഭാഗങ്ങളിലും അതിശൈത്യം ജനജീവിതത്തെ സാരമായി ബാധിച്ചു കഴിഞ്ഞു. പ്രദേശത്ത് താപനില മൈനസ് 18 ഡിഗ്രി സെൽഷ്യസിലെത്തിയതോടെ നയാഗ്ര വെള്ളച്ചാട്ടം ഐസായി മാറിയിരിക്കുകയാണ്.

നദിയുടെ കരയിലും വെള്ളച്ചാട്ടത്തിന്റെ വശങ്ങളിലും സമീപമുള്ള മരങ്ങളിലുമെല്ലാം മഞ്ഞ് പൊതിഞ്ഞിരിക്കുകയാണ്.
വെള്ളം തണുത്തുറഞ്ഞതാണെങ്കിലും ഒഴുക്ക് കുറഞ്ഞിട്ടില്ല.

വെള്ളച്ചാട്ടം പൂർണ്ണമാവുകയും തണുത്തുറയുക എന്നത് അസാധ്യമായ കാര്യമാണ്. എന്നാൽ താഴേക്ക് വീഴുന്ന വെള്ളം ഐസായി മാറുന്നതുമൂലം വെള്ളച്ചാട്ടം തണുത്തുറഞ്ഞതായി തോന്നുന്നതാണെന്ന് നയാഗ്ര ഫാൾസ് സ്റ്റേറ്റ് പാർക്ക് പ്രതിനിധി ഏഞ്ചല ബെർട്ടിയെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വെള്ളച്ചാട്ടത്തിനു സമീപമുള്ള ഒന്റാറിയോ, എറി എന്നീ തടാകങ്ങളും ഐസ് മൂടിയ നിലയിലാണ്. ശീതക്കാറ്റ് വീശി അടിക്കുന്നതിനാലാണ് അമേരിക്കയുടെ പലഭാഗങ്ങളിലും അതിശൈത്യം അനുഭവപ്പെടാൻ കാരണം. കഴിഞ്ഞ ആഴ്ചയിൽ ശീത കാറ്റ് വീശിയടിച്ചത് മൂലം അമേരിയ്ക്കയുടെ വടക്കുകിഴക്കൻ മേഖലകളിൽ 10 ഇഞ്ച് വരെ മഞ്ഞു വീഴ്ച അനുഭവപ്പെട്ടു.

ഒസ്വീഗോ, ലൂയിസ്, ജെഫർസൺ എന്നിവിടങ്ങളിൽ അടുത്ത ദിവസങ്ങളിലായി ആറു ഇഞ്ച് വരെ മഞ്ഞു വീഴ്ചയുണ്ടാകാൻ സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. പല ഇടങ്ങളിലും ജലക്ഷാമം രൂക്ഷമാണ്. ഇതിന് മുൻപ് നയാഗ്ര വെള്ളച്ചാട്ടം തണുത്തുറഞ്ഞത് 1938 ലാണ്

RELATED ARTICLES

Most Popular

Recent Comments