Wednesday
17 December 2025
26.8 C
Kerala
HomeKeralaപീഡന പരാതി: വിജയ്‌ ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും

പീഡന പരാതി: വിജയ്‌ ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: യുവനടിയുടെ പീഡന പരാതിയിൽ നടനും നിര്‍മാതാവുമായ വിജയ്‌ ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കേസിലും ജാമ്യ ഹര്‍ജി പരിഗണിക്കും. വിജയ്‌ ബാബുവിന്റെ അറസ്‌റ്റിനുള്ള വിലക്ക്‌ ഇന്നുവരെ തുടരും.

കഴിഞ്ഞ വെള്ളിയാഴ്‌ച ഹര്‍ജി പരിഗണനയ്‌ക്ക് വന്നപ്പോള്‍, എ.ഡി.ജി.പിയുടെ അസൗകര്യം പരിഗണിച്ചാണ് ഇന്നേയ്‌ക്ക് മാറ്റിയത്‌. കോടതി നിർദേശിച്ച പ്രകാരം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകനും വ്യക്തമാക്കിയിരുന്നു. ഉഭയസമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെതെന്നും ബ്ലാക്ക്മെയിലിന്റെ ഭാഗമായുള്ള പരാതിയെന്നാണ് വിജയ് ബാബുവിന്‍റെ വാദം.

കേസെടുത്തതിന് പിന്നാലെ ദുബായിലേക്ക് കടന്ന വിജയ് ബാബു ഹൈക്കോടതി നി൪ദ്ദേശപ്രകാരമാണ് കൊച്ചിയിൽ തിരിച്ചെത്തിയത്. തുട൪ന്ന് അന്വേഷണ സംഘം സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ രണ്ടുതവണ വിജയ്‌ ബാബു തന്നെ പീഡിപ്പിച്ചെന്നാണ് നടി പരാതി നല്‍കിയത്‌.

RELATED ARTICLES

Most Popular

Recent Comments