Wednesday
17 December 2025
26.8 C
Kerala
HomeKeralaഏറ്റവും ജനപ്രീതി പിണറായി വിജയന് ‌; തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ സര്‍വേ ഫലം

ഏറ്റവും ജനപ്രീതി പിണറായി വിജയന് ‌; തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ സര്‍വേ ഫലം

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. അസം, കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ നടത്തിയ ഐ.എ.എന്‍.എസ്-സിവോട്ടര്‍ സര്‍വേയിലാണ് കേരള മുഖ്യമന്ത്രി മുന്നിലെത്തിയത്.

കേരളത്തിലെ 53.08 ശതമാനം ആളുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രകടനത്തില്‍ വളരെയധികം സംതൃപ്തരാണ്. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ പ്രകടനത്തില്‍ അവിടുത്തെ 45.84 ശതമാനം പേര്‍ വളരെയധികം സംതൃപ്തി പ്രകടിപ്പിച്ചു. മമതാ ബാനര്‍ജിയുടെ പ്രകടനത്തില്‍ ബംഗാളിലെ 44.82 ശതമാനം പേരും വളരെയധികം സംതൃപ്തി പ്രകടിപ്പിക്കുന്നതായി സര്‍വേ പറയുന്നു.

അതേ സമയം തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രകടനത്തില്‍ 16.55 ശതമാനവും പുതുച്ചേരിയില്‍ വിശ്വാസ വോട്ടെടുപ്പ് നേരിട്ട് രാജിവച്ച വി.നാരാണസാമിയുടെ പ്രകടനത്തില്‍ 17.48 ശതമാനം പേരും മാത്രമേ വളരെധികം സംതൃപ്തി പ്രകടിപ്പിച്ചിട്ടുള്ളൂ.

 

RELATED ARTICLES

Most Popular

Recent Comments