കാർത്തി ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
35

ഡൽഹി: ചൈനീസ് വിസാ കോഴക്കേസിൽ കാർത്തി ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ കാർത്തി ചിദംബരം മുൻകൂർ ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിച്ചെങ്കിലും കോടതി ഹർജി തള്ളുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് കാർത്തി ഹൈക്കോടതിയെ സമീപിച്ചത്.

2011 ൽ കാർത്തി ചിദംബരത്തിന്റെ പിതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ 263 ചൈനീസ് പൗരൻമാർക്ക് 50 ലക്ഷം രൂപ കൈക്കൂലി വാങ്ങി വിസ നൽകി എന്നതാണ് കാർത്തിക്കെതിരെയുള്ള കേസ്.

നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് കാർത്തിയുടെ വീട്ടിലും ഓഫീസിലും സി.ബി.ഐ പരിശോധന നടത്തിയിരുന്നു. ഐ.എൻ.എസ് മീഡിയ എയർ സെൽ മാക്‌സിസ് ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിനിടെയിലാണ് വിസാ കോഴക്കേസ് സംബന്ധിച്ച വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചത്.