Thursday
18 December 2025
29.8 C
Kerala
HomeIndiaജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ഹിസ്ബുൾ സീനിയർ കമാൻഡറെ സൈന്യം വധിച്ചു

ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ഹിസ്ബുൾ സീനിയർ കമാൻഡറെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഹിസ്ബുൾ സീനിയർ കമാൻഡറെ സുരക്ഷാസേന വധിച്ചു.

ഇവരിൽ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്കും ഒരു പ്രദേശവാസിക്കും പരുക്കേറ്റു.

ആക്രമണത്തിൽ പരുക്കേറ്റവരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരുക്കുകൾ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി ഈ മേഖലകളിൽ ഏറ്റുമുട്ടൽ തുടരുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments