മാതളത്തിൽ ധാരാളം ജീവകം സി അടങ്ങിയിട്ടുണ്ട്. കൂടാതെ ഇരുമ്പു സത്തും ഉൾക്കൊള്ളുന്നു. നാടവിരശല്യത്തിനു പ്രതിവിധിയായി ഇതിന്റെ ഉണക്കിപ്പൊടിച്ചതോട് ഉപയോഗിക്കാറുണ്ട്. മാതളത്തിന്റെ ജ്യൂസ്, തൊലി, കായ്, പൂവ്, ഇല ഇവയെല്ലാം ഔഷധഗുണമുള്ളതാണ്.
വയറിലുണ്ടാക്കുന്ന ഒട്ടു മിക്ക രോഗങ്ങൾക്കും മാതളയല്ലി നല്ല മരുന്നാണ്. അതിസാരം, ആമാശയ- കുടൽ രോഗങ്ങൾ, ദഹനക്കേട്, കൃമിരോഗങ്ങൾ എന്നിവയ്‌ക്ക് ഏറ്റവും ഫലപ്രദമാണ് മാതളം. മാതളം ശരീരക്ഷീണമകറ്റി ഉന്മേഷം പ്രദാനം ചെയ്യും. മാതളനീരിൽ തേൻ ചേർത്തുകഴിച്ചാൽ ഛർദ്ദി ശമിക്കും.
കൊളസ്‌ട്രോളിനെ ഇല്ലാതാക്കാനും കഴിവുണ്ട്. മാതള നാരങ്ങയിൽ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളിൽ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കാനും സഹായിക്കും. കുഞ്ഞുങ്ങൾക്ക് നല്ലൊരു ആരോഗ്യപാനീയമാണ് മാതള ജ്യൂസ്.