Wednesday
17 December 2025
24.8 C
Kerala
HomeKeralaവിദേശത്തേക്ക് മടങ്ങാനിരിക്കെ യുവാവിനെ വീട്ടിലെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വിദേശത്തേക്ക് മടങ്ങാനിരിക്കെ യുവാവിനെ വീട്ടിലെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: വിദേശത്തേക്ക് മടങ്ങാനിരിക്കെ യുവാവിനെ വീട്ടിലെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ചെന്നീര്‍ക്കര അമ്ബലക്കടവ് ചക്കാല മണ്ണില്‍ കിഴക്കും മഠത്തില്‍ പരേതനായ ജോര്‍ജ് സി. കാരത്തിന്റെ (ജീക്കുട്ടി) മകന്‍ ജിക്കു ജോര്‍ജാ(43) ണ് മരിച്ചത്. ഇന്ന് വിദേശത്തേക്ക് മടങ്ങാനിരിക്കെയാണ് ദാരുണ സംഭവം.

വിദേശത്ത് ജോലി ചെയ്തിരുന്ന ജിക്കു മൂന്ന് മാസം മുന്‍പാണ് നാട്ടിലെത്തിയത്. ഇന്ന് തിരിച്ച്‌ വിദേശത്ത് പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. ജിക്കുവിന്റെ അമ്മ മറിയാമ്മ ജോര്‍ജ്ജ് (ശാന്തമ്മ ) കോഴിക്കോട്ട് മകളോടൊപ്പമാണ് താമസം. ഇന്ന് രാവിലെ മുതല്‍ ജിക്കുവിനെ മൊബൈല്‍ ഫോണില്‍ പലവട്ടം ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ലഭിക്കാതെ വിവരം മറിയാമ്മ അമ്ബലക്കടവിലെ വീട്ടില്‍ കാര്‍ ഓടിക്കുന്ന ഡ്രൈവറെ വിളിച്ചറിയിച്ചു.

തുടര്‍ന്ന് നാട്ടുകാര്‍ വീടിന്റെ വാതില്‍ ചവിട്ടി പൊളിച്ച്‌ അകത്ത് ചെന്ന് നോക്കിയപ്പോള്‍ കിടപ്പുമുറിയില്‍ ജിക്കുവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ വാര്‍ഡ് അംഗം റൂബി ജോണ്‍ ഇലവുംതിട്ട പൊലീസിനെ വിവരം അറിയിച്ചു. പത്തനംതിട്ടയില്‍ നിന്ന് ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്വാഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

RELATED ARTICLES

Most Popular

Recent Comments