രാജ്യത്ത് വന്‍ രക്തചന്ദനവേട്ട. ഗുജറാത്ത് തുറമുഖത്ത് 14.63 മെട്രിക് ടണ്‍ കള്ളക്കടത്ത് രക്തചന്ദനം റവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു.
രാജ്യാന്തര വിപണിയില്‍ 11.7 കോടി രൂപയുടെ വിലമതിക്കുന്ന രക്തചന്ദനമാണ് പിടിച്ചെടുത്തത്. അഹമ്മദാബാദിലെ സബര്‍മതി കണ്ടെയ്‌നര്‍ ഡിപ്പോയില്‍ നടത്തിയ പരിശോധനയിലാണ് രക്തചന്ദനം കണ്ടെത്തിയത്.
840 രക്ത ചന്ദന തടികള്‍ കണ്ടെത്തി. ഷാര്‍ജയിലേക്ക് കണ്ടെയ്‌നര്‍ വഴി രക്തചന്ദനം കടത്താനുള്ള നീക്കമാണ് ഡിആര്‍ഐ തടഞ്ഞത്.