നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ചൈന; 2 മാസത്തോളം അടച്ചിട്ട ഷാങ്ഹായ് നഗരം തുറക്കുന്നു

0
54

ബെയ്ജിങ്: കഴിഞ്ഞ രണ്ട് മാസമായി കനത്ത നിയന്ത്രണത്തിലായിരുന്നു ചൈനയിലെ ഷാങ്ഹായ് നഗരം. കൊറോണ കേസുകൾ വർദ്ധിച്ചതോടെ രോഗികളുടെ എണ്ണം പൂജ്യമാക്കണമെന്ന ലക്ഷ്യത്തിലായിരുന്നു അധികൃതർ പ്രവർത്തിച്ചിരുന്നത്.

ഇതിന്റെ പേരിൽ ഏർപ്പെടുത്തിയ കനത്ത നിയന്ത്രണങ്ങൾ ആയിരക്കണക്കിനാളുകളെ പ്രതിസന്ധിയിലാക്കിയിരുന്നു. അവശ്യവസ്തുക്കളും ഭക്ഷണവും കിട്ടാതെ ജനങ്ങൾ വലഞ്ഞു. ഇപ്പോഴിതാ നിയന്ത്രണങ്ങളിൽ നിന്ന് പുറത്തുകടക്കാൻ ഒരുങ്ങുകയാണ് ഷാങ്ഹായ് നഗരം. ചൈനയുടെ സാമ്പത്തിക നഗരമായ ഷാങ്ഹായിയിൽ നിന്നും കൊറോണ നിയന്ത്രണങ്ങൾ മാറ്റുകയാണെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ബുധനാഴ്ച മുതലാണ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നത്. ചൈനയുടെ തലസ്ഥാന നഗരമായ ബെയ്ജിങ്ങിലും നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. പൊതുഗതാഗത സംവിധാനങ്ങൾ വീണ്ടുമാരംഭിച്ചു. ഷോപ്പിങ് മാളുകൾ തുറന്നു. രോഗവ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് അധികൃതരുടെ നീക്കം. ഷാങ്ഹായിയിൽ ഞായറാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടത് 122 കേസുകളാണ്. ശനിയാഴ്ച 170 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്.