Wednesday
17 December 2025
26.8 C
Kerala
HomeKeralaസ്കൂൾ തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി, എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുന്നത് സര്‍ക്കാരിന്റെ ആലോചനയിലില്ല : മന്ത്രി...

സ്കൂൾ തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി, എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുന്നത് സര്‍ക്കാരിന്റെ ആലോചനയിലില്ല : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി.എയ്ഡഡ് സ്കൂളുകളിലെ നിയമനം പി.എസ്.സിക്ക് വിടുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ആലോചനയിലില്ലെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. നിലവിൽ എയ്ഡഡ് സ്കൂളുകളിലെ നിയമനം പി.എസ്.സിക്ക് വിടുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ആലോചനയിലില്ല.

സ്കൂളുകളിൽ പിടിഎ നടത്തുന്ന താത്ക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സേഞ്ചിൽ റിപ്പോർട്ട് ചെയ്യണം. യോഗ്യതയുള്ളവരെ എംപ്ലോയ്മെന്റുകൾ വഴി നിയമിക്കുമ്പോൾ പിടി എ നിയമിച്ച വരെ ഒഴിവാക്കുമെന്നും ശിവൻകുട്ടി വിശദീകരിച്ചു. മണക്കാട് ടിടിഐയിൽ കെഎസ്ആർടിസി ക്ലാസ് മുറി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനൊപ്പം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഷയത്തിൽ എല്ലാ വശങ്ങളും പരിശോധിച്ച് മാത്രം തീരുമാനമെടുക്കും. ഇപ്പോള്‍ സിപിഐഎമ്മോ, മുന്നണിയോ ഇക്കാര്യം ആലോചിച്ചിട്ടില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകകൃഷ്ണനും വ്യക്തമാക്കുന്നു.

RELATED ARTICLES

Most Popular

Recent Comments