ശ്രീലങ്കയ്ക്ക് പിന്നാലെ പാകിസ്ഥാനും കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലേക്ക്

0
79

ശ്രീലങ്കയ്ക്ക് പിന്നാലെ പാകിസ്ഥാനും കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലേക്കെന്ന് സൂചന. രാജ്യത്തെ സാമ്ബത്തിക പ്രതിസന്ധി അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്.
ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും, ലോകബാങ്കില്‍ നിന്നും വന്‍ തുക കടമെടുത്തതാണ് രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായത്.

2021 ജൂലായ് മുതലുള്ള പത്ത് മാസങ്ങളില്‍ വിദേശ വാണിജ്യ ബാങ്കുകളില്‍ നിന്നുള്ള 2.623 ബില്യണ്‍ ഡോളര്‍ ഉള്‍പ്പെടെ വിവിധ മാര്‍ഗങ്ങളില്‍ നിന്നുമായി 13.033 ബില്യണ്‍ ഡോളറിന്റെ വിദേശ കടമാണ് പാകിസ്ഥാന്‍ സ്വീകരിച്ചത്. രാഷ്ട്രീയ അനിശ്ചിതത്വം കൂടിയായപ്പോള്‍ സമ്ബദ്വ്യവസ്ഥ കൈകാര്യം ചെയ്യുന്നതില്‍ രാജ്യം പരാജയപ്പെടുകയായിരുന്നു.

രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വിവരിച്ചു കൊണ്ട് മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസ് ട്വീറ്റ് ചെയ്തിരുന്നു. ‘ലാഹോറിലെ ഒരു പെട്രോള്‍ സ്റ്റേഷനിലും പെട്രോള്‍ ലഭ്യമല്ല, എടിഎം മെഷീനില്‍ പണമില്ല എന്തുകൊണ്ടാണ് ഒരു സാധാരണക്കാരന്‍ രാഷ്ട്രീയ തീരുമാനങ്ങളില്‍ നിന്ന് കഷ്ടപ്പെടേണ്ടി വരുന്നത് ‘ എന്നാണ് മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, നിലവിലെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, നേതാക്കളായ നവാസ് ഷെരീഫ്, പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി എന്നിവരെ ടാഗ് ചെയ്തു കൊണ്ട് മുഹമ്മദ് ഹഫീസ് ചോദിച്ചത്. പാകിസ്ഥാന്‍ പാപ്പരത്വത്തിന്റെ വക്കിലാണെന്ന മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിനൊപ്പമാണ് രാജ്യത്തെ അവസ്ഥ വിവരിച്ചു കൊണ്ടുള്ള മുഹമ്മദ് ഹഫീസിന്റെ ട്വീറ്റ് വന്നതെന്നത് ശ്രദ്ധേയമാണ്.