Wednesday
17 December 2025
26.8 C
Kerala
HomeKeralaതൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനായി പ്രചാരണത്തിനിറങ്ങി കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനായി പ്രചാരണത്തിനിറങ്ങി കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനായി പ്രചാരണത്തിനിറങ്ങി കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്.

തൃക്കാക്കര മണ്ഡലത്തിന്റെ വികസനത്തിന് എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്ന് ചുള്ളിക്കാട് വീട് കയറി വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു.

മണ്ഡലത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് പ്രാധാന്യം. മണ്ഡലത്തിന്റെ പൊതുവായ ആവശ്യം നടപ്പാകണമെങ്കില്‍ എല്‍ഡിഎഫ് ജയിക്കണമെന്നും ചുള്ളിക്കാട് പറഞ്ഞു. വോട്ടര്‍ എന്ന നിലയിലും അനുഭാവി എന്ന നിലയിലുമാണ് പ്രചാരണത്തില്‍ പങ്കെടുത്തതെന്നും എല്ലാ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫിനായി പ്രവര്‍ത്തിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എളമക്കര മേനോന്‍പറമ്ബ് മേഖലയിലാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ നേതൃത്വത്തിലുള്ള സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രചാരണം നടന്നത്. മാധ്യമപ്രവര്‍ത്തകന്‍ എന്‍ മാധവന്‍കുട്ടി, അസി. പ്രൊഫസര്‍ വി ആര്‍ പ്രമോദി, പൊന്നാനി എംഎല്‍എ നന്ദകുമാര്‍ എന്നിവരും ചുള്ളിക്കാടിനൊപ്പം ഉണ്ടായിരുന്നു

RELATED ARTICLES

Most Popular

Recent Comments