രാജന്‍റെ തിരോധാനം: തണ്ടര്‍ബോള്‍ട്ട് സംഘത്തിന്‍റെ പരിശോധന തടസ്സപ്പെട്ടു, കാലാവസ്ഥ പ്രതികൂലമായത് തിരിച്ചടിയായി

0
83

പാലക്കാട്: വനത്തിനുള്ളിൽ കാണാതായ വനംവകുപ്പ് വാച്ചറെ കണ്ടെത്താൻ പൊലീസിന്‍റെ സ്പെഷ്യൽ ഡ്രൈവ് കാലാവസ്ഥാ പ്രതികൂലമായത് മൂലം തടസ്സപ്പെട്ടു.

തണ്ടർബോൾട്ട് സംഘം നടത്തുന്ന പ്രത്യേക പരിശോധനയാണ് മുടങ്ങിയത്..കാട്ടുവഴി ഒഴിവാക്കിയാണ് തെരച്ചിലിന് ഒരുങ്ങിയത്. രാജൻ കാട്ടിൽ നിന്ന് പുറത്തിറങ്ങിയതിന് തെളിവില്ലെന്ന പൊലീസ് നിഗമനം ആണ് വീണ്ടും കാട്ടിൽ പരിശോധനയ്ക്ക് ഇറങ്ങാൻ കാരണം.

വനംവകുപ്പ് രണ്ടാഴ്ച വ്യാപക പരിശോധന നടത്തി, വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടായിട്ടില്ല എന്നാണ് വിലയിരുത്തിയത്..രാജന്‍റെ ഫോൺ പരിശോധിച്ച്, സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരില്‍ നിന്നും പൊലീസ് വിവരം തേടി.മെയ് മൂന്നിനാണ് രാജനെ സൈലന്‍റ് വാലി കാട്ടിൽ കാണാതായത്.