വാട്‌സാപ്പ് ഗ്രൂപ്പുകളില്‍നിന്ന് ഇനി ആളുകള്‍ക്കിന് ആരുമറിയാതെ പുറത്തുപോവാം

0
135

വാട്‌സാപ്പ് ഗ്രൂപ്പുകളില്‍നിന്ന് ഇനി ആളുകള്‍ക്കിന് ആരുമറിയാതെ പുറത്തുപോവാം. ഇതിനായുള്ള സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇഷ്ടമില്ലാത്തതതും ശല്യമായതുമായ ഗ്രൂപ്പുകളില്‍നിന്ന് മറ്റ് അംഗങ്ങള്‍ അറിയാതെ തന്നെ പുറത്തുപോവാന്‍ ഇതുവഴി സാധിക്കും.
ഫാമിലി ഗ്രൂപ്പുകളും റസിഡന്‍സ് ഗ്രൂപ്പുകളുമെല്ലാം ഇത്തരത്തില്‍ പലയാളുകള്‍ക്കും താല്‍പര്യമില്ലാത്തവയാണ്. മറ്റ് പലരുടേയും നിര്‍ബന്ധം മൂലം അംഗമാകേണ്ടി വന്ന ഗ്രൂപ്പുകള്‍ അവഗണിക്കാന്‍ പുതിയ സൗകര്യത്തിലൂടെ സാധിക്കും.
നിലവില്‍ ഒരു ഗ്രൂപ്പില്‍ പുതിയ അംഗത്തെ ചേര്‍ക്കുമ്പോഴും ആരെയെങ്കിലും പുറത്താക്കുമ്പോഴും ആരെങ്കിലും സ്വയം ഗ്രൂപ്പില്‍നിന്ന് പുറത്ത് പോവുമ്പോഴുമെല്ലാം അക്കാര്യം ഒരു അറിയിപ്പായി മറ്റ് അംഗങ്ങളെ കാണിക്കുന്ന രീതി വാട്‌സാപ്പിലുണ്ട്. ഗ്രൂപ്പുകളില്‍നിന്ന് പുറത്തുപോയാലുള്ള ആളുകളുടെ ചോദ്യം ചെയ്യലും അവഗണനയും ഭയന്ന് ആരും അതിന് ശ്രമിക്കാറില്ല.
വാട്‌സാപ്പ് പുതിയ സൗകര്യം ഒരുക്കുന്നതായി വാബീറ്റ ഇന്‍ഫോ വെബ്‌സൈറ്റാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് പ്രകാരം ഗ്രൂപ്പില്‍നിന്ന് പുറത്തുപോയാല്‍ ഗ്രൂപ്പ് അഡ്മിന് മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. മറ്റ് അംഗങ്ങളാരും ഇക്കാര്യം അറിയില്ല.
ഗ്രൂപ്പുകളില്‍നിന്ന് നിശബ്ദമായി പുറത്തുപോവാന്‍ സാധിക്കുന്ന സൗകര്യം അവതരിപ്പിക്കുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കമ്മ്യൂണിറ്റീസ് ഫീച്ചര്‍ വിശദമാക്കുന്നതിനിടെ വാട്‌സാപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എന്ന് മുതല്‍ ഇത് ആളുകള്‍ക്കെല്ലാം ലഭിക്കുമെന്ന് വ്യക്തമല്ല.
വാട്‌സാപ്പ് ഡെസ്‌ക് ടോപ്പ് ബീറ്റയില്‍ നിന്നെടുത്ത സ്‌ക്രീന്‍ഷോട്ടാണ് വാബീറ്റ ഇന്‍ഫോ പങ്കുവെച്ചിരിക്കുന്നത്. എങ്കിലും ആന്‍ഡ്രോയിഡിലും, ഐഓഎസിലുമുള്ള ഉപഭോക്താക്കള്‍ക്കും ഈ സൗകര്യം ലഭിക്കാതിരിക്കില്ല.