Thursday
18 December 2025
24.8 C
Kerala
HomeKeralaമഴകനക്കുന്നു; നഗരങ്ങളിൽ വൻ വെള്ളക്കെട്ട്; മലയോരമേഖലയിൽ മണ്ണിടിച്ചിൽ സാദ്ധ്യത; എറണാകുളത്തും ഇടുക്കിയിലും റെഡ് അലർട്ട്

മഴകനക്കുന്നു; നഗരങ്ങളിൽ വൻ വെള്ളക്കെട്ട്; മലയോരമേഖലയിൽ മണ്ണിടിച്ചിൽ സാദ്ധ്യത; എറണാകുളത്തും ഇടുക്കിയിലും റെഡ് അലർട്ട്

കൊച്ചി: സംസ്ഥാനത്ത് മഴകനക്കുന്നത് കണക്കിലെടുത്ത് ശക്തമായ മുന്നറിയിപ്പ്. മഴശക്തമായി തുടരുന്ന ഇടുക്കിയിലും എറണാകുളത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്രമഴ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. 24 മണിക്കൂർ കൺട്രോൾ റൂം തുറന്നതായി ചീഫ് സെക്രട്ടറി അറിയിച്ചു.

1077 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. തയ്യാറെടുപ്പുകളുമായി കേരളാ പോലീസ് സേനാ വിന്യാസം തുടങ്ങിയതായി ഡിജിപി അറിയിച്ചു. മലയോരമേഖലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആറു ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം, പത്തനംതിട്ട,കൊല്ലം, കോട്ടയം, ആലപ്പുഴ, തൃശ്ശൂർ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിരിക്കുകയാണ്. വെള്ളപ്പൊക്ക സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ ക്യാമ്പുകൾ തുറക്കാൻ അതാത് ജില്ലാകളക്ടർമാർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്.

RELATED ARTICLES

Most Popular

Recent Comments