മോ​ന്‍​സ​ണ്‍ കേ​സി​ല്‍ മോ​ഹ​ന്‍​ലാ​ലി​നെ ഇ.​ഡി ചോ​ദ്യം ചെ​യ്യും

0
94

പു​രാ​വ​സ്തു ത​ട്ടി​പ്പു​വീ​ര​ന്‍ മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലി​നെ​തി​രേ​യു​ള്ള കേ​സി​ല്‍ ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്‍ മോ​ഹ​ന്‍​ലാ​ലി​ന് ഇ.​ഡി. (എ​ന്‍​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ്) നോ​ട്ടീ​സ് അ​യ​ച്ചു.

അ​ടു​ത്ത​യാ​ഴ്ച ഇ.​ഡി. കൊ​ച്ചി മേ​ഖ​ലാ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​കാ​നാ​ണ് നി​ര്‍​ദ്ദേ​ശം. മോ​ന്‍​സ​ണ്‍ കേ​സി​നു പു​റ​മേ മ​റ്റൊ​രു കേ​സി​ലും മോ​ഹ​ന്‍​ലാ​ലി​ന്റെ മൊ​ഴി​യെ​ടു​ക്കും.

പു​രാ​വ​സ്തു​ത​ട്ടി​പ്പ് ന​ട​ത്തി​യ മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലി​ന്റെ ക​ലൂ​രി​ലെ വീ​ട്ടി​ല്‍ മോ​ഹ​ന്‍​ലാ​ല്‍ എ​ത്തി​യി​രു​ന്ന​താ​യി ഇ.​ഡി.​ക്ക് മൊ​ഴി ല​ഭി​ച്ചി​രു​ന്നു.

മോ​ന്‍​സ​ണു​മാ​യി വ​ള​രെ അ​ടു​ത്ത ബ​ന്ധം പു​ല​ര്‍​ത്തി​യി​രു​ന്ന മ​റ്റൊ​രു ന​ട​നാ​ണ് മോ​ഹ​ന്‍​ലാ​ലി​നെ ഇ​വി​ടെ എ​ത്തി​ച്ച​തെ​ന്നാ​ണ് മൊ​ഴി.

മോ​ന്‍​സ​ണ്‍ കേ​സി​നു​പു​റ​മേ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റൊ​രു കേ​സി​ല്‍​ക്കൂ​ടി മോ​ഹ​ന്‍​ലാ​ലി​ന്റെ മൊ​ഴി​യെ​ടു​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് സൂ​ച​ന.

മോ​ന്‍​സ​ണ്‍ കേ​സി​ല്‍ ഐ.​ജി. ല​ക്ഷ്മ​ണി​ന് ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ.​ഡി. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ബു​ധ​നാ​ഴ്ച ക​ത്ത് ന​ല്‍​കി​യി​രു​ന്നു.