ജവാൻ റമ്മിന്റെ വില 10 % കൂട്ടണമെന്ന് ബെവ്‌കോ

0
107

തിരുവനന്തപുരം: ജവാൻ റമ്മിന്റെ വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്ത് ബെവ്‌കോ. വില 10 % കൂട്ടണമെന്നാണ് ബെവ്‌കോ എം ഡി ശുപാർശ ചെയ്തിരിക്കുന്നത്. നിലവിൽ ലിറ്ററിന് 600 രൂപയാണ് ജവാൻ റമ്മിന്റെ വില.

സ്പിരിറ്റിന്റെ വില കൂടിയ സാഹചര്യത്തിലാണ് വില വർധിപ്പിക്കണമെന്ന് ബെവ്‌കോ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, ഇനിയും വില വർധിപ്പിച്ചാൽ വ്യാജമദ്യത്തിന്റെ ഉപയോഗം വ്യാപകമാകുമെന്ന ആശങ്ക സർക്കാരിനുണ്ട്. അതുകൊണ്ട് വിലവർധനയുടെ ബുദ്ധിമുട്ട് ജനങ്ങൾക്ക് നേരിട്ട് ഏൽക്കാത്ത തരത്തിൽ വര്‍ധനയ്ക്കാനുപാതികമായി നികുതി കുറയ്ക്കുന്നതും സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്.