മദ്യലഹരിയിൽ വിവിധഭാഷാ തൊഴിലാളികൾ തമ്മിൽ തർക്കം; ഒരാൾ കുത്തേറ്റ് മരിച്ചു

0
90

കോഴിക്കോട്: വളയത്ത് വിവിധഭാഷാ തൊഴിലാളികൾ തമ്മിൽ സംഘർഷം. സംഭവത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. ബിഹാർ സ്വദേശി മാലിക് (44) ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി പത്തോടെയാണു സംഭവം. വളയം-കല്ലാച്ചി റോഡ് പണിക്കായി എത്തിയതാണ് തൊഴിലാളികൽ. മദ്യലഹരിയിലാണ് അക്രമം നടന്നതെന്നാണ് വിവരം.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ വളയത്തെ പോലീസ് കസ്റ്റഡിയിലെടുത്തു.മൃതദേഹം നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ.