Friday
19 December 2025
21.8 C
Kerala
HomeKeralaവ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിന്റെ വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തി

വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിന്റെ വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തി

വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിന്റെ വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തി. കാസര്‍കോടുള്ള വീട്ടിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. ജംഷാദുള്‍പ്പെടെയുള്ള സുഹൃത്തുക്കളുടെയും മൊഴിയെടുത്തു.
റിഫയുടെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിന് പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. റിഫയുടെ മകനെയും കുടുംബത്തെയും കാണാന്‍ വരാത്തതും അവരുമായി ബന്ധപ്പെടാത്തതും ഇക്കാരണത്താലാണെന്നാണ് അന്വേഷണസംഘം കരുതുന്നത്.
കേസന്വേഷണം ദുബൈയിലേക്ക് കൂടി വ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. മെഹ്നാസിനെതിരെ നിലവില്‍ ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാല്‍ ഇതുവരെയും ചോദ്യം ചെയ്തിട്ടില്ല. ഇവരുടെ സുഹൃത്ത് ജംഷാദിനെ നേരത്തെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. ജംഷാദില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
അതേസമയം, റിഫ മരിച്ചയുടന്‍ തന്നെ മെഹ്നാസ് ലൈവ് വീഡിയോ ചെയ്തത് ദൂരൂഹത വര്‍ധിപ്പിക്കുന്നുവെന്ന് അഭിഭാഷകന്‍ പി.റെഫ്താസ് പറഞ്ഞു. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. പരിശോധനയില്‍ കഴുത്തില്‍ ആഴത്തിലുള്ള അടയാളം കണ്ടെത്തിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments